അതിജീവനം

എല്ലാ ദിവസവും ഉണരുമ്പോൾ മൊബൈൽ ഫോൺ നോക്കുന്നത് ഇപ്പോളൊരു പതിവായി മാറിയിരിക്കുന്നു. ലോകരാഷ്ട്രങ്ങൾ കൊറോണയുമായുള്ള യുദ്ധം പ്രഖ്യാപിച്ചതുമുതലാണ് ഈ ശീലം ഒരു ശീലമായി മാറിയത്. പുതിയ വിവരങ്ങൾ എന്തൊക്കെയാണെന്ന് അറിയാനുള്ള ഒരു വ്യഗ്രത. രോഗവ്യാപനത്തിന്റെ തോത് എങ്ങനെയാണു, എത്രപേർക്ക് രോഗം സ്ഥിരീകരിച്ചു, എത്രപേർക്ക് രോഗത്തോട് കീഴടങ്ങേണ്ടി വന്നു എന്നൊക്കെയാണ് പതിവായി നോക്കിയിരുന്നത്. കൂടെ ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനകളും നോക്കിയിരുന്നു.പതിവുപോലെ ഒരു ദിവസം രാവിലെ ഫോണിലെ മനോരമ ന്യൂസ്‌ ആപ്പ് നോക്കിയപ്പോൾ ലോകാരോഗ്യ സംഘടനയുടെ ഒരു പ്രസ്താവന കണ്ടത്.Continue reading “അതിജീവനം”

ടാ.. ഡോ..

കുട്ടിക്കാലത്തെ പ്രഭാതങ്ങൾ മനസ്സിലിപ്പോഴും ഒരു കുളിരാണ്. രാവിലെ അമ്മ വന്നു വിളിച്ചെഴുന്നേല്പിക്കും. മിക്കവാറും ദിവസങ്ങളിൽ ഉറക്കത്തിൽ തന്നെ മൂത്രമൊഴിച്ചു ട്രൗസർ നനഞ്ഞിരിപ്പുണ്ടാകും.“എന്റെ പൊന്നു മോനേ. നിനക്ക് മൂത്രമൊഴിക്കാൻ മുട്ടുമ്പോൾ എണീറ്റ് എന്നെ വിളിച്ചൂടെ?”തിരികെ ഒരു വളിഞ്ഞ ചിരി കൊടുത്തു നിൽക്കുന്ന എന്നെ അമ്മ തന്നെ പല്ല് തേക്കാൻ കൊണ്ട് നിർത്തും. കൂട്ടത്തിൽ ട്രൗസർ ഊരി കളയും. കറ പിടിച്ച അലുമിനിയത്തിന്റെ ആ ഉമിക്കരി പാത്രത്തിന്റെ അടപ്പ് തുറന്നു ഒരു നുള്ള് ഉമിക്കരി എന്റെ ഇടം കയ്യിലേക്ക് ഇട്ടുContinue reading “ടാ.. ഡോ..”

The Training – 4

ടിവിയിൽ ഏതോ ഒരു പ്രാദേശിക ചാനലിൽ (പഞ്ചാബി ഭാഷ ആണ്) വാർത്ത കാണിച്ചുകൊണ്ടിരിക്കുന്നു. വാഗാ അതിർത്തിയിൽ ബോംബ് സ്ഫോടനം ഉണ്ടായതാണെന്നും 54 പേർ സംഭവസ്ഥലത്ത്  തന്നെ മരിച്ചുവെന്നും മനസ്സിലാക്കിയെടുക്കുവാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല. സ്ഫോടനം ഉണ്ടായതും കൊല്ലപ്പെട്ടവരും പാകിസ്ഥാനിലാണെന്ന് മനസിലായെങ്കിലും എവിടെയോ ഒരു വിഷമം. അത് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരെ ഓർത്തിട്ടാണോ അതോ റിസപ്ഷനിസ്റ്റ് പറഞ്ഞ വാക്കുകൾ കേട്ടിട്ടാണോ എന്ന് എനിക്ക് തീർച്ചയില്ല. മൂന്നു ദിവസത്തേക്ക് വാഗാ അതിർത്തിയിലെ പരേഡും അങ്ങോട്ടുള്ള പ്രവേശനവും നിർത്തിവെച്ചു. ഡൽഹിയിൽ നിന്ന് അമൃതസറിൽ എത്തിയപ്പോൾContinue reading “The Training – 4”

The Training -3

പാളത്തിന് വശങ്ങളിലെ കുഞ്ഞു കുഞ്ഞു പറമ്പുകളിൽ വാരാന്ത്യം ആഘോഷിക്കുന്ന കുഞ്ഞു കുട്ടികൾ. കുടിലുകളിൽ അമ്മമാർ അത്താഴത്തിനുള്ള കോപ്പുകൂട്ടുന്നു. പിന്നെ ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് പുക വലിച്ചു തള്ളുന്നു. പതിയെ കൃഷിയിടങ്ങളെന്ന് തോന്നിക്കുന്ന പാടങ്ങൾക്ക് നടുവിലൂടെയായി തീവണ്ടി പോയ്‌കൊണ്ടിരുന്നത്. പകലിന്റെ തെളിച്ചമാർന്ന രൂപം രാത്രിയുടെ ഗൂഢതയിലേക്ക് പതിയെ ചലിച്ചു കൊണ്ടിരുന്നു. അത് വ്യക്തമാക്കികൊണ്ട് സൂര്യൻ അവന്റെ മാളത്തിലൊളിക്കാൻ തുടങ്ങിയിരുന്നു. സൂര്യനെ നോക്കികൊണ്ടിരിക്കെയാണ് സ്നാക്ക്സ് വന്നത്. അത് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു ആശയം മനസ്സിൽ വന്നത്. ഉടനെ അത് മൊബൈലിൽContinue reading “The Training -3”

The Training-2

വിൻഡോ സീറ്റ്‌ കിട്ടാത്തതുകൊണ്ട് ഞങ്ങൾക്ക് മിഡിൽ സീറ്റും aisle സീറ്റും ആണ്‌ കിട്ടിയത്. വിൻഡോ സീറ്റിൽ നോക്കിയപ്പോൾ ഏതോ ഒരുത്തൻ ഇരിക്കുന്നുണ്ട്. മര്യാദയുടെ ഒരു പുഞ്ചിരി അയാൾക്കു സമ്മാനിച്ചു ഞാൻ മിഡിൽ സീറ്റിലിരുന്നു. മെലൂഹയിലെ ചിരഞ്ജീവികൾ പുസ്തകമെടുത്തു ഞാൻ വായന തുടങ്ങി. അതിനിടയിൽ വിൻഡോ സീറ്റിലിരുന്ന മാന്യൻ ഫ്രെഷ് ആവാൻ വാഷ്‌റൂം പോവാണെമെന്നു പറഞ്ഞു. ഇംഗ്ലീഷിലാണ് പറഞ്ഞത്. കേട്ടപ്പോൾ ഒരു മംഗ്ലീഷ് ഫീൽ വന്നെങ്കിലും മൈൻഡ് ചെയ്തില്ല. ചിരിച്ചുകൊണ്ട് തന്നെ ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റു കൊടുത്തു. അപ്പോൾContinue reading “The Training-2”

The Training -1

വാഗാ അതിർത്തിയിൽ 2014 നവംബർ രണ്ടാം തീയതി ഭീകരവാദികൾ തകർത്തുകളഞ്ഞ 61പാക് സഹോദരങ്ങൾക്ക്.അവരുടെ ആൽമാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിച്ചുകൊണ്ട്.. ഈ ഭീകരവാദികൾ അവരുടെ ബോംബ് സ്ഫോടനം പ്ലാൻ ചെയ്ത അതേ സമയത്തായിരിക്കണം ഞങ്ങളുടെ ട്രെയിനിങ് ട്രിപ്പ്‌ പ്ലാനിങ്ങും നടന്നിട്ടുണ്ടാവുക. 3ദിവസത്തെ ട്രെയിനിങ് അതും അങ്ങ് രാജസ്ഥാനിൽ. Farm awareness ആണ്‌ ഉദ്ദേശ്യം. എന്റെയല്ലാട്ടോ, ഞങ്ങളുടെ വല്ല്യേ തലൈവറുടെയാണ് ഓർഡർ. അല്ലാതെ എനിക്ക് ട്രെയിനിങ് ന് പോവാൻ ഒരു ദുരുദ്ദേശ്യവും ഇല്ലാരുന്നു. അല്ലെങ്കിൽ തന്നെ ഞാൻ എപ്പോളും പാടത്താണ് ന്ന്Continue reading “The Training -1”

ഒരു നെയിൽ പോളിഷ് കഥ..

ഇതും ഭയങ്കര സംഭവം ഒന്നുമല്ലാട്ടാ.. പക്ഷെ ഇതൊരു സംഭവകഥയാണ് (ചുമ്മാതെയാ). പലരും സൗകര്യപൂർവം മറന്ന കഥ.ഞാൻ ആരാണെന്നതു ഇതിൽ പ്രസക്തമല്ല. എനിക്കൊരു ചേച്ചിയുണ്ട്.  കുറച്ചുകൂടെ കൃത്യമായി  പറഞ്ഞാൽ “എനിക്ക് ഒരു ചേച്ചി ഉണ്ടായിരുന്നു”. ചേച്ചിയെ പറ്റി പറയുവാണെങ്കിൽ ലോകത്തിലെ ഏറ്റവും കിടിലൻ ചേച്ചി. ഞങ്ങൾ ഒരേ വയറ്റിൽ നിന്നു വന്നതൊന്നുമല്ലാട്ടാ, എങ്കിലും ചേച്ചി എന്റെ സ്വന്തം ചേച്ചി തന്നെയായിരുന്നു.എല്ലാ ചേച്ചി – അനിയന്മാരെ പോലെ തന്നെയാണ് നമ്മളും. ഫുൾ ടൈം അടി.. ചേച്ചിക്ക് എന്നോട് വഴക്കിടാനും പിണങ്ങി മിണ്ടാതിരിക്കാനുംContinue reading “ഒരു നെയിൽ പോളിഷ് കഥ..”

മംഗല്യം തന്തുനാനേന…

പെണ്ണുകാണലുകളും കൂടെ എന്റെ കാര്യവും തീരുമാനായി ആമ്പല്ലൂരിലെ പെണ്ണുകാണൽ കഴിഞ്ഞു കാര്യങ്ങൾ തീരുമാനമായത് പെട്ടെനന്നായിരുന്നു. കുട്ടീടെ വീട്ടീന്ന് കുറച്ചുപേര് ചെക്കന്റെ(എന്റെന്നേ) വീട് കാണാൻ വരുന്നു, അത് കഴിഞ്ഞു ചെക്കന്റെ വീട്ടിലെ വിരുന്ന്. അത്രേം ള്ളൂ. കഴിഞ്ഞു. പിന്നെ നേരെ കല്യാണം. സമയക്കുറവും നിശ്ചയം ഒരു ചടങ്ങായി നടത്തിയാൽ രണ്ട് വീട്ടുകാർക്കും ഉണ്ടാവുന്ന ഭീമമായ ചിലവും എല്ലാം കൂടി നോക്കിയപ്പോൾ പെണ്ണിന്റെ വീട്ടിലെ കല്യാണനിശ്ചയം വേണ്ടാന്ന് വെച്ചു. അജിയുടെ ഉപദേശം ഫ്രീ ആയി കിട്ടിയതോണ്ടും ആ ഉപദേശത്തിൽ ഒരുContinue reading “മംഗല്യം തന്തുനാനേന…”

ഭാവിവധുവിന്റെ പിറന്നാൾ

ഫെബ്രുവരി 27. കെട്ടുറപ്പിച്ചിട്ടു ആദ്യത്തെ പിറന്നാൾ അന്നാണ്. സംഭവം കളറാക്കണം. സംഭവം വൻ കോമഡിയാർന്ന് ട്ടാ. കെട്ടാൻ പോവുന്ന എല്ലാ പയ്യൻമാരെ പോലെ ഞാനും ഒരുപാടു ആലോചിച്ചു കൂട്ടി. ആദ്യത്തെ പിറന്നാൾ അല്ലേ, സമ്മാനം നല്ലത് വല്ലോം കൊടുത്തില്ലേൽ മോശല്ലേ. ഓൺലൈൻ വഴി ഒരുപാടു ഓപ്ഷൻസ് നോക്കി. ഒന്നും അങ്ങട് സെറ്റ് ആയില്ല. അങ്ങനെ ആലോചിച്ചു കളയാൻ ഒരുപാട് സമയം ഒട്ടു ഇല്ലതാനും.എന്തു ചെയ്യും ന്ന് ഒരു എത്തും പിടിയും കിട്ടാതെ ഇരിക്കുമ്പോഴാണ് നമ്മ്ടെ പോളിടെക്‌നിക് കൂട്ടുകാരു നടത്തുന്നContinue reading “ഭാവിവധുവിന്റെ പിറന്നാൾ”

പെണ്ണുകാണൽ-4

The Conclusion. തുടക്കം മുതലേ പറയുവാണെങ്കിൽ സംഭവം കളറാണ്. കുറച്ചായി എന്നെ പെണ്ണുകെട്ടിക്കാൻ വേണ്ടി വീട്ടുകാരുടെ നെട്ടോട്ടം. കുറച്ചു കുട്ട്യോളെ കാണേംണ്ടായി. പക്ഷെ ഒന്നും അങ്ങട് സെറ്റായില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് പുതുക്കാട്ടെ അളിയൻ കുറച്ചു ജാതകകുറിപ്പുകൾ കൊണ്ടൊന്നു കൊടുത്തത്. ആരാ അറിഞ്ഞേ അതിൽ നമുക്കുള്ള കുരുക്കു ഉണ്ടന്ന്. 5-8 എണ്ണം ഉണ്ടാർന്നു. അതിലൊരെണ്ണം ആണെങ്കിൽ അന്യായ പൊരുത്തം. ഏഴോ ഏഴരയോ പൊരുത്തം ഉണ്ടത്രേ. വീട്ടുകാര് കട്ട ഹാപ്പി. ഞാൻ പോലും അറിയാതെ അവര് പോയി പെണ്ണും കണ്ടു എല്ലാംContinue reading “പെണ്ണുകാണൽ-4”

Design a site like this with WordPress.com
Get started