പെണ്ണുകാണൽ – 3

The Tragedy. “നീ ഇനി എന്നാ നാട്ടിലേക്ക് വരണേ?”ചോദ്യം കേട്ടാൽ അറിയാം അടുത്ത പെണ്ണുകാണൽ സെറ്റാക്കിയിട്ടുള്ള വിളിയാണെന്ന്.“എന്താണാവോ കാര്യം? എവിടെയാ പെണ്ണുകാണൽ?”“തൃശ്ശൂരുള്ള കുട്ടിയാണെടാ. സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞു നിൽക്കാണ്”.‘Civil engineering is the mother engineering’ എന്നൊക്കെ പറയുമെങ്കിലും ഞങ്ങൾ റോയൽ മെക്കാനിക്കൽ പഠിച്ചവർക്ക് സിവിലുകാരെ പണ്ടേ ഇഷ്ടല്ല. എന്നാലും വീട്ടുകാര് പെൺകുട്ടിയുടെ വീട്ടിലൊക്കെ വിളിച്ചു സംസാരിച്ചതല്ലേ, ഒന്ന് പോയി കണ്ടേക്കാം.“അറിയില്ല അമ്മേ, ഇപ്പോ ഇവിടെ ഫീൽഡ് ട്രയൽസിനു വന്നേക്കാണ്,  ഈ മാസം അവസാനം വരാൻ നോക്കാം,Continue reading “പെണ്ണുകാണൽ – 3”

പെണ്ണുകാണൽ – 2

The Banglore girl.. ആദ്യത്തെ പെണ്ണുകാണൽ കഴിഞ്ഞപ്പോൾ സംഭവം ഫുൾ പോസിറ്റീവ് ആയിരുന്നു. ആ സന്തോഷത്തിൽ ഞാൻ ബസ് പിടിച്ചു ചെന്നൈയ്ക്ക് പോന്നു. ഞങ്ങളുടേത് ഒരു ചെറിയ വീടാണ്. വീടിനോടു ചേർന്നുള്ള സ്ഥലവും കുറവ്. അച്ഛനും അമ്മയും ഇല്ലാത്ത 3പെങ്ങമ്മാരുടെ ഒറ്റ ആങ്ങളായ എന്റെ അച്ഛനെ കൊണ്ടു അത്രയേ പറ്റുമായിരുന്നുള്ളൂ. എന്നെയും ഏട്ടനേയും പഠിപ്പിക്കണം, ഉണ്ടായിരുന്ന കുറച്ചു സ്ഥലത്തു ചെറുതാണെങ്കിലും നല്ലൊരു വീടുണ്ടാക്കി, അച്ഛന്റെ പെങ്ങമ്മാരുടെ വീടുകളിലെ ഓരോ കാര്യങ്ങളും ഭംഗിയായി ചെയ്തു. ഇതിന്റെയൊക്കെ ഇടയിൽ അച്ഛന്Continue reading “പെണ്ണുകാണൽ – 2”

പെണ്ണുകാണൽ-1

The begining.. ഏകദേശം 25 വയസ്സായപ്പോൾ എന്നെ പിടിച്ചു പെണ്ണ് കെട്ടിക്കാത്തതിന്റെ ആവലാതി വീട്ടുകാർ കാണിച്ചു തുടങ്ങി. 25 വയസ്സിൽ പെണ്ണ് കെട്ടാൻ. എന്ത് തോന്ന്യവാസം ആണല്ലേ. ബൈക്ക് റൈഡും ട്രാവലും കാര്യങ്ങളുമൊക്കെയായി ജീവിതം ഞാനങ്ങു അറിഞ്ഞു തുടങ്ങുന്നേയുള്ളൂ. ആ എന്നോട് പെണ്ണ് കെട്ടാൻ. അല്ല വീട്ടുകാരെ പറഞ്ഞിട്ട് കാര്യമില്ല. അച്ഛൻ 24 വയസ്സിൽ കെട്ടി (അതു പിന്നെ വീട്ടിൽ വേറെ ആരും ഇല്ലാരുന്നു, ഒറ്റക്കായ അച്ഛൻ വഴിതെറ്റി പോവണ്ടാന്ന് കരുതി അമ്മായിമാർ പണി കൊടുത്തതാണ് ട്ടാ),Continue reading “പെണ്ണുകാണൽ-1”

ഒരു സായാഹ്നസവാരി…

എല്ലാ ആഴ്ചയിലേയും പോലെ വീക്കെൻഡ്‌സ് എന്തു ചെയ്യും ന്നു ആലോചിച്ചിരിക്കുമ്പോഴാണ് അർജുൻ ചോദിച്ചേ “ഡാ, നീ comrade in america കാണാൻ വരണ് ണ്ടോ?”കേട്ടപാതി കേക്കാത്തപാതി ഞാൻ ശരി ന്നു പറഞ്ഞു ടിക്കറ്റും ബുക്ക് ചെയ്തു.ശനിയാഴ്ച രാത്രി 7 10നാ പടം അതും മായാജാലിൽ. ഇവിടന്നു 55കിലോമീറ്ററുണ്ട് തിയേറ്ററിലേകക്ക്. പിന്നെ ബൈക്ക് ഓടിക്കുന്ന കാര്യം ആലോചിച്ചപ്പോ ചങ്കിനകത്തു കുളിരുകോരി. എന്താന്ന് അറിയില്ല ഈയിടെയായി ബൈക്ക് ഓടിക്കാന്നു വെച്ചാ ഭ്രാന്താ. ഇങ്ങനെ ഓടിച്ചോണ്ടേയിരിക്കും.ശനിയാഴ്ച്ച ഉച്ചയായപ്പോളാ ജോബിനു ഹെൽമെറ്റ് വാങ്ങിക്കണംContinue reading “ഒരു സായാഹ്നസവാരി…”

ഒരു എൻ സി സി അപാരത

ഡിപ്ലോമ പഠിക്കുന്ന കാലം. എനിക്കന്നു 16-17വയസ്സേയുള്ളൂ. ഇന്നത്തെ പോലെ ഒന്നും അല്ല, മെലിഞ്ഞു എല്ലും തോലുമായിരുന്നു. കണ്ടു കഴിഞ്ഞാൽ തോന്നും “അയ്യോ ആ പയ്യൻ ഇപ്പോ ഒടിഞ്ഞു നുറുങ്ങി വീഴോ”. എൻ സി സി യൂണിഫോമിൽ കണ്ടാൽ ആർക്കായാലും ഒരു ചിക്കൻ ബിരിയാണി വാങ്ങി തരാൻ തോന്നും. അത്രക്കും ദയനീയാവസ്ഥ. ഈ കോലത്തിൽ ഞാൻ 3 ട്രെയിനിങ് ക്യാംപുകളൊക്കെ പങ്കെടുത്തിട്ടുണ്ട്. അത് വല്ല്യേ തട്ടുകേടില്ലാതെ പൂർത്തിയാക്കി. ശനിയാഴ്ചകളിലാണ് എൻ സി സി പരേഡ് നടക്കുന്നത്. രാവിലെ തന്നെ കുളിച്ചുContinue reading “ഒരു എൻ സി സി അപാരത”

ഒരു ഈച്ചയുടെ കാർ യാത്ര..

ഈച്ച എന്റെ കൂടെ വന്ന ഒരു യാത്രയാണ് ഇത്‌. തൃശ്ശൂരിൽ നിന്നാണോ തിരുവനന്തപുരത്തു നിന്നാണോ മൂപ്പര് എന്റെ കൂടെ കൂടിയതെന്നു അറിയില്ല. തൃശ്ശൂരിൽ നിന്നു ആവാനുള്ള സാധ്യത കളയാൻ പറ്റില്ല. തിരുവനന്തപുരത്തു നിന്നും ആവാം. ഗുരുവായൂരിൽ അരുവികുട്ടന്റെ കല്യാണം കൂടി എന്റെ മുതലാളിയും കൂട്ടുകാരും യാത്ര തുടങ്ങിയത് തിരുവനന്തപുരത്തുള്ള ചന്തുവിന്റെ കല്യാണത്തിന് കൂടാനായിരുന്നു. അന്നേരം ഞാൻ ഈച്ച ചങ്ങാതിയെ ശ്രദ്ധിച്ചിരുന്നില്ല. എവിടെന്നെങ്കിലും നല്ല ഫുഡ് അടിച്ചു കേറ്റി മൂപ്പര് എവിടെങ്കിലും കിടന്നുറങ്ങിക്കാണും. കേരളത്തിലെ റോഡിലൂടെയുള്ള യാത്ര ആയതുകൊണ്ട്Continue reading “ഒരു ഈച്ചയുടെ കാർ യാത്ര..”

ഒത്തുചേരൽ aka Get together

വല്ല്യേ സംഭവം ഒന്നൂല്ലാട്ടോ..  എന്നാലും ഇത്തിരി രസമുള്ള, വികൃതികളായ, മനസ്സിൽ നിറയെ നന്മകൾ സൂക്ഷിക്കുന്ന സുഹൃത്ബന്ധത്തിന്റെ ഒരു കുറിപ്പ്.  അത്രേം ഉള്ളൂ 🙂ആദ്യം തന്നെ എല്ലാരുടേം ഇരട്ടപേരുകൾ പറയാം.കാക്കച്ചി,  ഉണ്ടപ്പൻ, ശിങ്കാരി (ഞാൻ തന്നെ), ചീരു, പപ്പൻ(പെൺകുട്ടി),  കുഞ്ഞേച്ചി. ഇത്രയും ആണ് ആമുഖം. എന്താ ഇത്രേം പോരെ ??ആകാശം തൊട്ടു തലോടുന്ന കാക്കതൊള്ളായിരം ഇലകളുള്ള അമ്പലമുറ്റത്തെ ആ വലിയ ആൽമരം. ഈ കുറിപ്പിലെ മറ്റൊരു പ്രധാന കഥാപാത്രം ഈ ആൽമരം ആണു. ഒളിഞ്ഞും തെളിഞ്ഞും അവൻ ഇടക്കിടെContinue reading “ഒത്തുചേരൽ aka Get together”

ശ്രീദേവി ടീച്ചർ

ശ്രീദേവി ടീച്ചർ എന്ന പേര്  ആദ്യമായി കേൾക്കുന്നത് കാക്കാത്തുരുത്തിയിലെ ഞങ്ങളുടെ അയലത്തെ വീട്ടിൽ താമസിച്ചിരുന്ന ജോബി ചേട്ടൻ പറഞ്ഞ സ്കൂൾ കഥകളിലാണ്. സ്കൂളിലെ പിള്ളേരുടെയെല്ലാം പേടിസ്വപ്നം ആണത്രേ ശ്രീദേവി ടീച്ചർ. “ടീച്ചറുടെ കയ്യിലെ വടിയുടെ വണ്ണം ദേ ഇത്രേം വരും” എന്നു പറഞ്ഞു തള്ളവിരലും ചൂണ്ടുവിരലും ചേർത്ത്പിടിച്ചു ഒരു വട്ടം ഉണ്ടാക്കി കാണിക്കും. ആ വടിയും പിടിച്ചു വരാന്തയിൽ കൂടി ടീച്ചർ വരുമ്പോഴേക്കും പിള്ളേരൊക്കെ ക്ലാസ്സിലേക്ക് ഓടി കയറുന്ന രംഗം ചേട്ടൻ വിവരിക്കുമ്പോൾ കുട്ടി ആയിരുന്ന എന്റെContinue reading “ശ്രീദേവി ടീച്ചർ”

വീണ്ടും ഒരു തീവണ്ടി യാത്ര

“കാപ്പീ കാപ്പീ” ചീവീടിന്റെ പോലെയുള്ള ആ ശബ്ദം കേട്ടിട്ടാണ് ഉറക്കം തെളിഞ്ഞത്. സമയം അഞ്ചരയാവുന്നതേയുള്ളൂ. ഇന്നലെ രാത്രി അവളുടെ മടിയിൽ തലവെച്ച്  കിടന്നു സംസാരിച്ചു കൊണ്ടിരിക്കെ എപ്പോളോ നിദ്രാദേവൻ എന്റെ കൺപീലികളെ തഴുകി ഉറക്കുകയായിരുന്നു. ഉറങ്ങാൻ തുടങ്ങിയപ്പോൾ “ഉറങ്ങിയോടാ കണ്ണാ” അവൾ ചോദിക്കുന്നത് ദൂരെ എവിടെയോ ഒരു അരുവിയിലെ ജലപാതം തുള്ളികളിച്ചുപോവുന്നപോലെൻ കാതുകളെ കുളിരണിയിപ്പിച്ചു. ഉറങ്ങാൻ കിടന്നപ്പോൾ അവൾ മൂളിയ പാട്ടിന്റെ വരികൾ ഇപ്പോളും എന്റെ കാതിലുണ്ട്.“ഓമന തിങ്കൾ കിടാവോനല്ല കോമളത്താമര പൂവോ ….കണ്ണിനു നല്ല കണിയോ……”ചിത്രയെContinue reading “വീണ്ടും ഒരു തീവണ്ടി യാത്ര”

കഥാപ്രസംഗം

കഥാപ്രസംഗംആദ്യമേ പറയാം ഞാനൊരു കാഥികൻ ഒന്നും അല്ലാട്ടാ. ഇതൊരു കഥയാണ്. ഞാൻ നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ നടന്ന കഥ. നമ്മ്‌ടെ സോണിയ ടീച്ചറാണ് ഞങ്ങളുടെ ക്ലാസ് ടീച്ചർ.ഈ നാലാം ക്‌ളാസ്സിനൊരു പ്രത്യേകതയുണ്ട്.  എന്താന്നല്ലേ.. പറയാം.ആ കൊല്ലം ആണ് അന്തപ്പൻ സർക്കാർ ഡി പി ഇ പി സംഭവം ആദ്യായിട്ട് കേരളത്തിൽ കൊണ്ട് വന്നത്. വേറെ ഒരു പ്രത്യേകത കൂടിയുണ്ട്. നാലാം ക്‌ളാസ് വരെ ഞങ്ങളുടെ സ്കൂളിൽ ബെഞ്ച് മാത്രേ ഉള്ളൂ. എന്തെങ്കിലും എഴുതാൻ പറഞ്ഞാൽ തീർന്നു.  ബെഞ്ചിന്റെContinue reading “കഥാപ്രസംഗം”

Design a site like this with WordPress.com
Get started