சென்னையில் நாட்கள்(Days in Chennai) ഹോസ്റ്റൽ ഗേറ്റിലെ അന്നത്തെ സംഭവത്തിന് ശേഷം 2-3 ദിവസം എനിക്കവനെ കാണാനോ സംസാരിക്കാനോ എന്തിനൊന്നു മെസ്സേജ് അയക്കാൻ പോലും സാധിച്ചിരുന്നില്ല. എനിക്കെന്താണ് സംഭവിച്ചതെന്നോ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നോ മനസ്സിലായതേയില്ല. എന്നാൽ ഒന്നുമാത്രം മനസ്സിലായി., അവനെ കാണാതെ അവനോട് സംസാരിക്കാതെ ഇരിക്കുന്ന ഓരോ നിമിഷവും എത്ര പ്രയാസമേറിയതായിരുന്നുവെന്ന്, അവനെനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന്, അവനെ എനിക്കൊരുപാട് ഇഷ്ടമാണെന്ന് . എന്നാലും തുറന്നു സമ്മതിക്കാനൊരു പ്രയാസം. ഈ 2-3 ദിവസവും അവൻ എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും എല്ലാംContinue reading “എടാ.. ഞാൻ അറിയാതെ… Part 2”
Tag Archives: travel love
എടാ.. ഞാൻ അറിയാതെ…
കേരളത്തിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ നിന്നു പഠിച്ചിറങ്ങി ക്യാമ്പസ് സെലക്ഷനിൽ തന്നെ ജോലിയും തരപ്പെടുത്തി ചെന്നൈയിലെത്തിയതിനു ശേഷം ജീവിതം ഓഫീസിലേക്കും താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലേക്കും അതിനിടയിലെ ബസ് യാത്രയിലേക്കും ചുരുങ്ങിയത് വളരെ പെട്ടെന്നായിരുന്നു.അങ്ങനെ പറയത്തക്ക ഒരു സുഹൃത്ത് പോലും ഇല്ലാതെ ഓഫീസ്, വീട്, മൈലാപൂരിലെ അമ്പലങ്ങൾ, മാർഗ്ഗഴി മാസത്തിലെ കർണാട്ടിക് സംഗീത കച്ചേരികൾ, ഇടക്കെപ്പോഴെങ്കിലും സാന്തോം ബീച്ച്. അങ്ങിനെ ജീവിതം വളരെ ചുരുങ്ങി ശോഷിച്ചു പോയിയെന്നത് ഞാൻ മനസ്സിലാക്കിയതുതന്നെയില്ല. ഒരു വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റും അതുവഴികിട്ടിയContinue reading “എടാ.. ഞാൻ അറിയാതെ…”
ഒരു സബ് അർബൻ തീവണ്ടി യാത്ര..
വീണ്ടും ഒരു ഞായറാഴ്ച..എന്താണെന്നറിയില്ല, അവർ തമ്മിലുള്ള കണ്ടുമുട്ടലുകൾക്കും ഞായറാഴ്ചകൾക്കും എന്തോ ഒരു ബന്ധമുണ്ട്.അവർ തമ്മിൽ ആദ്യം കണ്ടതും ഒരു ഞായറാഴ്ച ആയിരുന്നു, അതുകഴിഞ്ഞു ഒരു റിപ്പബ്ലിക് ദിനതലേന്ന് സാന്തോം ബീച്ചിൽ വെച്ചു കണ്ടതും പിന്നീടങ്ങോട്ട് അണ്ണാനഗറിലെ ടവർ പാർക്കിലെ എണ്ണിയാലൊടുങ്ങാത്ത കൂടിക്കാഴ്ചകളും ഞായറാഴ്ചകളിൽ ആയിരുന്നു.ജയകൃഷ്ണനും ക്ലാരയും മഴയും പോലെ അവർക്കിടയിൽ ഞായറാഴ്ചകൾ എന്തോ ഒരു പ്രത്യേകത കൊണ്ടുവന്നിരുന്നു. ഫെബ്രുവരി 14. പ്രണയിതാക്കളുടെ ദിനം. മുന്നത്തെ ആമുഖം കണ്ടു അവർ പ്രണയിതാക്കളാണെന്ന് തെറ്റിദ്ധരിക്കണ്ടാ ട്ടോ. ഈ ഫെബ്രുവരി 14ഉംContinue reading “ഒരു സബ് അർബൻ തീവണ്ടി യാത്ര..”
സ്വപ്നം പോലൊരു യാത്ര..
അന്നൊരു ശനിയാഴ്ചയായിരുന്നു. അമ്മൂട്ടി ഗർഭിണി ആയതിൽ പിന്നെ യാത്രകൾ ഒന്നും തന്നെ ചെയ്യാറില്ലാരുന്നു. എപ്പോളും അമ്മൂട്ടിയുടെ കൂടെ തന്നെ ഇരിക്കും. അവളുടെ ഓരോ കാര്യങ്ങൾ നോക്കി കൂടുതൽ സമയം വീട്ടിൽ തന്നെയായിരുന്നു. അല്ലെങ്കിലും ഞാനല്ലാതെ വേറെ ആരാണ് അവളുടെ കാര്യങ്ങൾ നോക്കുക. വീട്ടുകാരെ വെറുപ്പിച്ചു എന്നോടുള്ള സ്നേഹത്തിലും വിശ്വാസത്തിലും അവളിറങ്ങിവന്ന അന്നുമുതൽ അവളുടെ വീട്ടുകാരോ എന്റെ വീട്ടുകാരോ ഞങ്ങളുടെ ഒരു കാര്യവും അന്വേഷിച്ചിട്ടില്ല. അവരെ അങ്ങോട്ട് വിളിച്ചുനോക്കിയെങ്കിലും ഒന്ന് സംസാരിക്കാൻ പോലും ഇരു വീട്ടുകാരും കൂട്ടാക്കിയില്ല. തികച്ചുംContinue reading “സ്വപ്നം പോലൊരു യാത്ര..”
The Training – 4
ടിവിയിൽ ഏതോ ഒരു പ്രാദേശിക ചാനലിൽ (പഞ്ചാബി ഭാഷ ആണ്) വാർത്ത കാണിച്ചുകൊണ്ടിരിക്കുന്നു. വാഗാ അതിർത്തിയിൽ ബോംബ് സ്ഫോടനം ഉണ്ടായതാണെന്നും 54 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും മനസ്സിലാക്കിയെടുക്കുവാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല. സ്ഫോടനം ഉണ്ടായതും കൊല്ലപ്പെട്ടവരും പാകിസ്ഥാനിലാണെന്ന് മനസിലായെങ്കിലും എവിടെയോ ഒരു വിഷമം. അത് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരെ ഓർത്തിട്ടാണോ അതോ റിസപ്ഷനിസ്റ്റ് പറഞ്ഞ വാക്കുകൾ കേട്ടിട്ടാണോ എന്ന് എനിക്ക് തീർച്ചയില്ല. മൂന്നു ദിവസത്തേക്ക് വാഗാ അതിർത്തിയിലെ പരേഡും അങ്ങോട്ടുള്ള പ്രവേശനവും നിർത്തിവെച്ചു. ഡൽഹിയിൽ നിന്ന് അമൃതസറിൽ എത്തിയപ്പോൾContinue reading “The Training – 4”
The Training -3
പാളത്തിന് വശങ്ങളിലെ കുഞ്ഞു കുഞ്ഞു പറമ്പുകളിൽ വാരാന്ത്യം ആഘോഷിക്കുന്ന കുഞ്ഞു കുട്ടികൾ. കുടിലുകളിൽ അമ്മമാർ അത്താഴത്തിനുള്ള കോപ്പുകൂട്ടുന്നു. പിന്നെ ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് പുക വലിച്ചു തള്ളുന്നു. പതിയെ കൃഷിയിടങ്ങളെന്ന് തോന്നിക്കുന്ന പാടങ്ങൾക്ക് നടുവിലൂടെയായി തീവണ്ടി പോയ്‌കൊണ്ടിരുന്നത്. പകലിന്റെ തെളിച്ചമാർന്ന രൂപം രാത്രിയുടെ ഗൂഢതയിലേക്ക് പതിയെ ചലിച്ചു കൊണ്ടിരുന്നു. അത് വ്യക്തമാക്കികൊണ്ട് സൂര്യൻ അവന്റെ മാളത്തിലൊളിക്കാൻ തുടങ്ങിയിരുന്നു. സൂര്യനെ നോക്കികൊണ്ടിരിക്കെയാണ് സ്നാക്ക്സ് വന്നത്. അത് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു ആശയം മനസ്സിൽ വന്നത്. ഉടനെ അത് മൊബൈലിൽContinue reading “The Training -3”
The Training-2
വിൻഡോ സീറ്റ് കിട്ടാത്തതുകൊണ്ട് ഞങ്ങൾക്ക് മിഡിൽ സീറ്റും aisle സീറ്റും ആണ് കിട്ടിയത്. വിൻഡോ സീറ്റിൽ നോക്കിയപ്പോൾ ഏതോ ഒരുത്തൻ ഇരിക്കുന്നുണ്ട്. മര്യാദയുടെ ഒരു പുഞ്ചിരി അയാൾക്കു സമ്മാനിച്ചു ഞാൻ മിഡിൽ സീറ്റിലിരുന്നു. മെലൂഹയിലെ ചിരഞ്ജീവികൾ പുസ്തകമെടുത്തു ഞാൻ വായന തുടങ്ങി. അതിനിടയിൽ വിൻഡോ സീറ്റിലിരുന്ന മാന്യൻ ഫ്രെഷ് ആവാൻ വാഷ്‌റൂം പോവാണെമെന്നു പറഞ്ഞു. ഇംഗ്ലീഷിലാണ് പറഞ്ഞത്. കേട്ടപ്പോൾ ഒരു മംഗ്ലീഷ് ഫീൽ വന്നെങ്കിലും മൈൻഡ് ചെയ്തില്ല. ചിരിച്ചുകൊണ്ട് തന്നെ ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റു കൊടുത്തു. അപ്പോൾContinue reading “The Training-2”
The Training -1
വാഗാ അതിർത്തിയിൽ 2014 നവംബർ രണ്ടാം തീയതി ഭീകരവാദികൾ തകർത്തുകളഞ്ഞ 61പാക് സഹോദരങ്ങൾക്ക്.അവരുടെ ആൽമാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിച്ചുകൊണ്ട്.. ഈ ഭീകരവാദികൾ അവരുടെ ബോംബ് സ്ഫോടനം പ്ലാൻ ചെയ്ത അതേ സമയത്തായിരിക്കണം ഞങ്ങളുടെ ട്രെയിനിങ് ട്രിപ്പ് പ്ലാനിങ്ങും നടന്നിട്ടുണ്ടാവുക. 3ദിവസത്തെ ട്രെയിനിങ് അതും അങ്ങ് രാജസ്ഥാനിൽ. Farm awareness ആണ് ഉദ്ദേശ്യം. എന്റെയല്ലാട്ടോ, ഞങ്ങളുടെ വല്ല്യേ തലൈവറുടെയാണ് ഓർഡർ. അല്ലാതെ എനിക്ക് ട്രെയിനിങ് ന് പോവാൻ ഒരു ദുരുദ്ദേശ്യവും ഇല്ലാരുന്നു. അല്ലെങ്കിൽ തന്നെ ഞാൻ എപ്പോളും പാടത്താണ് ന്ന്Continue reading “The Training -1”
ഒരു ഈച്ചയുടെ കാർ യാത്ര..
ഈച്ച എന്റെ കൂടെ വന്ന ഒരു യാത്രയാണ് ഇത്. തൃശ്ശൂരിൽ നിന്നാണോ തിരുവനന്തപുരത്തു നിന്നാണോ മൂപ്പര് എന്റെ കൂടെ കൂടിയതെന്നു അറിയില്ല. തൃശ്ശൂരിൽ നിന്നു ആവാനുള്ള സാധ്യത കളയാൻ പറ്റില്ല. തിരുവനന്തപുരത്തു നിന്നും ആവാം. ഗുരുവായൂരിൽ അരുവികുട്ടന്റെ കല്യാണം കൂടി എന്റെ മുതലാളിയും കൂട്ടുകാരും യാത്ര തുടങ്ങിയത് തിരുവനന്തപുരത്തുള്ള ചന്തുവിന്റെ കല്യാണത്തിന് കൂടാനായിരുന്നു. അന്നേരം ഞാൻ ഈച്ച ചങ്ങാതിയെ ശ്രദ്ധിച്ചിരുന്നില്ല. എവിടെന്നെങ്കിലും നല്ല ഫുഡ് അടിച്ചു കേറ്റി മൂപ്പര് എവിടെങ്കിലും കിടന്നുറങ്ങിക്കാണും. കേരളത്തിലെ റോഡിലൂടെയുള്ള യാത്ര ആയതുകൊണ്ട്Continue reading “ഒരു ഈച്ചയുടെ കാർ യാത്ര..”