മഴ… അതൊരു വികാരം തന്നെയാണല്ലേ.. എന്താണെന്നു അറിയില്ല.. ഇന്നിപ്പോ ഇവിടെ ചെന്നൈയിലും മഴ.. അതിശയമെന്ന് അല്ലാതെ ഇപ്പൊ എന്താ പറയ്യാ..മഴയെന്ന് പറഞ്ഞാൽ നല്ല കിടിലം മഴ..ഇടിവെട്ടും മിന്നലും കാറ്റും എല്ലാം കൂടി കാര്യങ്ങൾ ഉഷാറായി. ശക്തിയായി കാറ്റു വീശിയതോടെ അല്ലിയും കരച്ചിൽ തുടങ്ങി.“അയ്യോ എന്റെ അച്ഛനും അമ്മയും പറന്നു പോവുന്നേ..” കൊച്ചിന്റെ വിചാരം കാറ്റിന്റെ കൂടെ ഞങ്ങൾ പറന്നു പോവുമെന്നാ..പാവം കുട്ടി.. ഇതുപോലെ ആയിരുന്നു എന്റെ കുട്ടിക്കാലത്തും. നാട്ടിലെ മഴയെന്നു പറഞ്ഞാൽ ഭംഗിയുള്ള മഴയായിരുന്നു.. വീടിന്റെ വാതിൽക്കൽContinue reading “மழை வருது மழை வருது”
Tag Archives: School life
ഒത്തുചേരൽ – 2 @ 2023
ഡൽഹിയിലേക്ക് പോവുന്നതിനു കെട്ട്യോളേം കൊച്ചിനേം നാട്ടിൽ കൊണ്ടുവിടാൻ പോയപ്പോൾ എല്ലാ തവണത്തെയും പോലെ ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു, ‘ഞങ്ങൾ നാട്ടിലെത്തി ട്ടാ’കാക്കച്ചിയുടെ മറുപടി ഉടനെ വന്നു‘അതിനു?’ഇതും പതിവാണ്. പക്ഷേ അന്ന് പതിവില്ലാതെ ഉണ്ടപ്പന്റെ മെസ്സേജ് വന്നു (ഗ്രൂപ്പിൽ അല്ല, DM)“ടാ, നീ എന്നാ തിരിച്ചു പോവുന്നേ?”“ഹായ് ടാ, ഞാൻ തിങ്കളാഴ്ച രാത്രി തിരിച്ചു പോവും”“ആണോ, ഇനി എന്നാ വരാ?”“ഞാൻ, ഡൽഹിയിൽ ന്ന് മാർച്ച് 11 ശനിയാഴ്ച തിരിച്ചു വരും, എന്നിട്ട് അനുവിനേം അല്ലിയേം കൂട്ടി ചൊവ്വാഴ്ച അല്ലെങ്കിൽContinue reading “ഒത്തുചേരൽ – 2 @ 2023”
ഒത്തുചേരൽ aka Get together
വല്ല്യേ സംഭവം ഒന്നൂല്ലാട്ടോ.. എന്നാലും ഇത്തിരി രസമുള്ള, വികൃതികളായ, മനസ്സിൽ നിറയെ നന്മകൾ സൂക്ഷിക്കുന്ന സുഹൃത്ബന്ധത്തിന്റെ ഒരു കുറിപ്പ്. അത്രേം ഉള്ളൂ 🙂ആദ്യം തന്നെ എല്ലാരുടേം ഇരട്ടപേരുകൾ പറയാം.കാക്കച്ചി, ഉണ്ടപ്പൻ, ശിങ്കാരി (ഞാൻ തന്നെ), ചീരു, പപ്പൻ(പെൺകുട്ടി), കുഞ്ഞേച്ചി. ഇത്രയും ആണ് ആമുഖം. എന്താ ഇത്രേം പോരെ ??ആകാശം തൊട്ടു തലോടുന്ന കാക്കതൊള്ളായിരം ഇലകളുള്ള അമ്പലമുറ്റത്തെ ആ വലിയ ആൽമരം. ഈ കുറിപ്പിലെ മറ്റൊരു പ്രധാന കഥാപാത്രം ഈ ആൽമരം ആണു. ഒളിഞ്ഞും തെളിഞ്ഞും അവൻ ഇടക്കിടെContinue reading “ഒത്തുചേരൽ aka Get together”
ശ്രീദേവി ടീച്ചർ
ശ്രീദേവി ടീച്ചർ എന്ന പേര് ആദ്യമായി കേൾക്കുന്നത് കാക്കാത്തുരുത്തിയിലെ ഞങ്ങളുടെ അയലത്തെ വീട്ടിൽ താമസിച്ചിരുന്ന ജോബി ചേട്ടൻ പറഞ്ഞ സ്കൂൾ കഥകളിലാണ്. സ്കൂളിലെ പിള്ളേരുടെയെല്ലാം പേടിസ്വപ്നം ആണത്രേ ശ്രീദേവി ടീച്ചർ. “ടീച്ചറുടെ കയ്യിലെ വടിയുടെ വണ്ണം ദേ ഇത്രേം വരും” എന്നു പറഞ്ഞു തള്ളവിരലും ചൂണ്ടുവിരലും ചേർത്ത്പിടിച്ചു ഒരു വട്ടം ഉണ്ടാക്കി കാണിക്കും. ആ വടിയും പിടിച്ചു വരാന്തയിൽ കൂടി ടീച്ചർ വരുമ്പോഴേക്കും പിള്ളേരൊക്കെ ക്ലാസ്സിലേക്ക് ഓടി കയറുന്ന രംഗം ചേട്ടൻ വിവരിക്കുമ്പോൾ കുട്ടി ആയിരുന്ന എന്റെContinue reading “ശ്രീദേവി ടീച്ചർ”
കഥാപ്രസംഗം
കഥാപ്രസംഗംആദ്യമേ പറയാം ഞാനൊരു കാഥികൻ ഒന്നും അല്ലാട്ടാ. ഇതൊരു കഥയാണ്. ഞാൻ നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ നടന്ന കഥ. നമ്മ്‌ടെ സോണിയ ടീച്ചറാണ് ഞങ്ങളുടെ ക്ലാസ് ടീച്ചർ.ഈ നാലാം ക്‌ളാസ്സിനൊരു പ്രത്യേകതയുണ്ട്. എന്താന്നല്ലേ.. പറയാം.ആ കൊല്ലം ആണ് അന്തപ്പൻ സർക്കാർ ഡി പി ഇ പി സംഭവം ആദ്യായിട്ട് കേരളത്തിൽ കൊണ്ട് വന്നത്. വേറെ ഒരു പ്രത്യേകത കൂടിയുണ്ട്. നാലാം ക്‌ളാസ് വരെ ഞങ്ങളുടെ സ്കൂളിൽ ബെഞ്ച് മാത്രേ ഉള്ളൂ. എന്തെങ്കിലും എഴുതാൻ പറഞ്ഞാൽ തീർന്നു. ബെഞ്ചിന്റെContinue reading “കഥാപ്രസംഗം”