സ്വപ്നം പോലൊരു യാത്ര..

അന്നൊരു ശനിയാഴ്ചയായിരുന്നു. അമ്മൂട്ടി ഗർഭിണി ആയതിൽ പിന്നെ യാത്രകൾ ഒന്നും തന്നെ ചെയ്യാറില്ലാരുന്നു. എപ്പോളും അമ്മൂട്ടിയുടെ കൂടെ തന്നെ ഇരിക്കും. അവളുടെ ഓരോ കാര്യങ്ങൾ നോക്കി കൂടുതൽ സമയം വീട്ടിൽ തന്നെയായിരുന്നു. അല്ലെങ്കിലും ഞാനല്ലാതെ വേറെ ആരാണ് അവളുടെ കാര്യങ്ങൾ നോക്കുക. വീട്ടുകാരെ വെറുപ്പിച്ചു എന്നോടുള്ള സ്നേഹത്തിലും വിശ്വാസത്തിലും അവളിറങ്ങിവന്ന അന്നുമുതൽ അവളുടെ വീട്ടുകാരോ എന്റെ വീട്ടുകാരോ ഞങ്ങളുടെ ഒരു കാര്യവും അന്വേഷിച്ചിട്ടില്ല. അവരെ അങ്ങോട്ട്‌ വിളിച്ചുനോക്കിയെങ്കിലും ഒന്ന് സംസാരിക്കാൻ പോലും ഇരു വീട്ടുകാരും കൂട്ടാക്കിയില്ല. തികച്ചുംContinue reading “സ്വപ്നം പോലൊരു യാത്ര..”

മംഗല്യം തന്തുനാനേന…

പെണ്ണുകാണലുകളും കൂടെ എന്റെ കാര്യവും തീരുമാനായി ആമ്പല്ലൂരിലെ പെണ്ണുകാണൽ കഴിഞ്ഞു കാര്യങ്ങൾ തീരുമാനമായത് പെട്ടെനന്നായിരുന്നു. കുട്ടീടെ വീട്ടീന്ന് കുറച്ചുപേര് ചെക്കന്റെ(എന്റെന്നേ) വീട് കാണാൻ വരുന്നു, അത് കഴിഞ്ഞു ചെക്കന്റെ വീട്ടിലെ വിരുന്ന്. അത്രേം ള്ളൂ. കഴിഞ്ഞു. പിന്നെ നേരെ കല്യാണം. സമയക്കുറവും നിശ്ചയം ഒരു ചടങ്ങായി നടത്തിയാൽ രണ്ട് വീട്ടുകാർക്കും ഉണ്ടാവുന്ന ഭീമമായ ചിലവും എല്ലാം കൂടി നോക്കിയപ്പോൾ പെണ്ണിന്റെ വീട്ടിലെ കല്യാണനിശ്ചയം വേണ്ടാന്ന് വെച്ചു. അജിയുടെ ഉപദേശം ഫ്രീ ആയി കിട്ടിയതോണ്ടും ആ ഉപദേശത്തിൽ ഒരുContinue reading “മംഗല്യം തന്തുനാനേന…”

ഭാവിവധുവിന്റെ പിറന്നാൾ

ഫെബ്രുവരി 27. കെട്ടുറപ്പിച്ചിട്ടു ആദ്യത്തെ പിറന്നാൾ അന്നാണ്. സംഭവം കളറാക്കണം. സംഭവം വൻ കോമഡിയാർന്ന് ട്ടാ. കെട്ടാൻ പോവുന്ന എല്ലാ പയ്യൻമാരെ പോലെ ഞാനും ഒരുപാടു ആലോചിച്ചു കൂട്ടി. ആദ്യത്തെ പിറന്നാൾ അല്ലേ, സമ്മാനം നല്ലത് വല്ലോം കൊടുത്തില്ലേൽ മോശല്ലേ. ഓൺലൈൻ വഴി ഒരുപാടു ഓപ്ഷൻസ് നോക്കി. ഒന്നും അങ്ങട് സെറ്റ് ആയില്ല. അങ്ങനെ ആലോചിച്ചു കളയാൻ ഒരുപാട് സമയം ഒട്ടു ഇല്ലതാനും.എന്തു ചെയ്യും ന്ന് ഒരു എത്തും പിടിയും കിട്ടാതെ ഇരിക്കുമ്പോഴാണ് നമ്മ്ടെ പോളിടെക്‌നിക് കൂട്ടുകാരു നടത്തുന്നContinue reading “ഭാവിവധുവിന്റെ പിറന്നാൾ”

പെണ്ണുകാണൽ-4

The Conclusion. തുടക്കം മുതലേ പറയുവാണെങ്കിൽ സംഭവം കളറാണ്. കുറച്ചായി എന്നെ പെണ്ണുകെട്ടിക്കാൻ വേണ്ടി വീട്ടുകാരുടെ നെട്ടോട്ടം. കുറച്ചു കുട്ട്യോളെ കാണേംണ്ടായി. പക്ഷെ ഒന്നും അങ്ങട് സെറ്റായില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് പുതുക്കാട്ടെ അളിയൻ കുറച്ചു ജാതകകുറിപ്പുകൾ കൊണ്ടൊന്നു കൊടുത്തത്. ആരാ അറിഞ്ഞേ അതിൽ നമുക്കുള്ള കുരുക്കു ഉണ്ടന്ന്. 5-8 എണ്ണം ഉണ്ടാർന്നു. അതിലൊരെണ്ണം ആണെങ്കിൽ അന്യായ പൊരുത്തം. ഏഴോ ഏഴരയോ പൊരുത്തം ഉണ്ടത്രേ. വീട്ടുകാര് കട്ട ഹാപ്പി. ഞാൻ പോലും അറിയാതെ അവര് പോയി പെണ്ണും കണ്ടു എല്ലാംContinue reading “പെണ്ണുകാണൽ-4”

പെണ്ണുകാണൽ – 3

The Tragedy. “നീ ഇനി എന്നാ നാട്ടിലേക്ക് വരണേ?”ചോദ്യം കേട്ടാൽ അറിയാം അടുത്ത പെണ്ണുകാണൽ സെറ്റാക്കിയിട്ടുള്ള വിളിയാണെന്ന്.“എന്താണാവോ കാര്യം? എവിടെയാ പെണ്ണുകാണൽ?”“തൃശ്ശൂരുള്ള കുട്ടിയാണെടാ. സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞു നിൽക്കാണ്”.‘Civil engineering is the mother engineering’ എന്നൊക്കെ പറയുമെങ്കിലും ഞങ്ങൾ റോയൽ മെക്കാനിക്കൽ പഠിച്ചവർക്ക് സിവിലുകാരെ പണ്ടേ ഇഷ്ടല്ല. എന്നാലും വീട്ടുകാര് പെൺകുട്ടിയുടെ വീട്ടിലൊക്കെ വിളിച്ചു സംസാരിച്ചതല്ലേ, ഒന്ന് പോയി കണ്ടേക്കാം.“അറിയില്ല അമ്മേ, ഇപ്പോ ഇവിടെ ഫീൽഡ് ട്രയൽസിനു വന്നേക്കാണ്,  ഈ മാസം അവസാനം വരാൻ നോക്കാം,Continue reading “പെണ്ണുകാണൽ – 3”

പെണ്ണുകാണൽ – 2

The Banglore girl.. ആദ്യത്തെ പെണ്ണുകാണൽ കഴിഞ്ഞപ്പോൾ സംഭവം ഫുൾ പോസിറ്റീവ് ആയിരുന്നു. ആ സന്തോഷത്തിൽ ഞാൻ ബസ് പിടിച്ചു ചെന്നൈയ്ക്ക് പോന്നു. ഞങ്ങളുടേത് ഒരു ചെറിയ വീടാണ്. വീടിനോടു ചേർന്നുള്ള സ്ഥലവും കുറവ്. അച്ഛനും അമ്മയും ഇല്ലാത്ത 3പെങ്ങമ്മാരുടെ ഒറ്റ ആങ്ങളായ എന്റെ അച്ഛനെ കൊണ്ടു അത്രയേ പറ്റുമായിരുന്നുള്ളൂ. എന്നെയും ഏട്ടനേയും പഠിപ്പിക്കണം, ഉണ്ടായിരുന്ന കുറച്ചു സ്ഥലത്തു ചെറുതാണെങ്കിലും നല്ലൊരു വീടുണ്ടാക്കി, അച്ഛന്റെ പെങ്ങമ്മാരുടെ വീടുകളിലെ ഓരോ കാര്യങ്ങളും ഭംഗിയായി ചെയ്തു. ഇതിന്റെയൊക്കെ ഇടയിൽ അച്ഛന്Continue reading “പെണ്ണുകാണൽ – 2”

പെണ്ണുകാണൽ-1

The begining.. ഏകദേശം 25 വയസ്സായപ്പോൾ എന്നെ പിടിച്ചു പെണ്ണ് കെട്ടിക്കാത്തതിന്റെ ആവലാതി വീട്ടുകാർ കാണിച്ചു തുടങ്ങി. 25 വയസ്സിൽ പെണ്ണ് കെട്ടാൻ. എന്ത് തോന്ന്യവാസം ആണല്ലേ. ബൈക്ക് റൈഡും ട്രാവലും കാര്യങ്ങളുമൊക്കെയായി ജീവിതം ഞാനങ്ങു അറിഞ്ഞു തുടങ്ങുന്നേയുള്ളൂ. ആ എന്നോട് പെണ്ണ് കെട്ടാൻ. അല്ല വീട്ടുകാരെ പറഞ്ഞിട്ട് കാര്യമില്ല. അച്ഛൻ 24 വയസ്സിൽ കെട്ടി (അതു പിന്നെ വീട്ടിൽ വേറെ ആരും ഇല്ലാരുന്നു, ഒറ്റക്കായ അച്ഛൻ വഴിതെറ്റി പോവണ്ടാന്ന് കരുതി അമ്മായിമാർ പണി കൊടുത്തതാണ് ട്ടാ),Continue reading “പെണ്ണുകാണൽ-1”

Design a site like this with WordPress.com
Get started