പോളിടെക്നിക് കോളേജിൽ യന്ത്രങ്ങളുടെ പ്രവർത്തനം പഠിച്ച് ചെന്നൈയിലെ ജോലിയും അവസാനിപ്പിച്ച് തിരിച്ചു നാട്ടിലെത്തി എഞ്ചിനീയറിംഗിന്റെ ഉപരിപഠനത്തിനുള്ള എൻട്രൻസ് പരീക്ഷയ്ക്കുള്ള കോച്ചിംഗ് ക്ലാസിനെത്തിയതായിരുന്നു മനു. പരിചയമുള്ള ഒന്നോ രണ്ടു മുഖങ്ങളുണ്ടായിരുന്നെങ്കിലും നീണ്ട ഒരു ഇടവേളക്ക് ശേഷം പഠനത്തിലേക്ക് വന്നതിന്റെ ഒരു അങ്കലാപ്പും പരിഭ്രമവും അവന്റെ മുഖത്ത് നിഴലിച്ചിരുന്നു. ഒപ്പം വല്ലാത്ത ഒരു പേടിയും. ചെന്നൈയിലെ ജോലി അവസാനിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ അച്ഛൻ പറഞ്ഞത് അവന്റെ തലയ്ക്ക് മുകളിൽ ഒരു കോടാലി പോലെ തൂങ്ങി കിടന്നിരുന്നു. “ജോലി രാജിവെയ്ക്കുന്നതൊക്കെ കൊള്ളാം, മര്യാദക്ക്Continue reading “ചില സൗഹൃദങ്ങൾ അങ്ങിനെയാണ്..”
Tag Archives: Happiness
എടാ.. ഞാൻ അറിയാതെ… Part 2
சென்னையில் நாட்கள்(Days in Chennai) ഹോസ്റ്റൽ ഗേറ്റിലെ അന്നത്തെ സംഭവത്തിന് ശേഷം 2-3 ദിവസം എനിക്കവനെ കാണാനോ സംസാരിക്കാനോ എന്തിനൊന്നു മെസ്സേജ് അയക്കാൻ പോലും സാധിച്ചിരുന്നില്ല. എനിക്കെന്താണ് സംഭവിച്ചതെന്നോ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നോ മനസ്സിലായതേയില്ല. എന്നാൽ ഒന്നുമാത്രം മനസ്സിലായി., അവനെ കാണാതെ അവനോട് സംസാരിക്കാതെ ഇരിക്കുന്ന ഓരോ നിമിഷവും എത്ര പ്രയാസമേറിയതായിരുന്നുവെന്ന്, അവനെനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന്, അവനെ എനിക്കൊരുപാട് ഇഷ്ടമാണെന്ന് . എന്നാലും തുറന്നു സമ്മതിക്കാനൊരു പ്രയാസം. ഈ 2-3 ദിവസവും അവൻ എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും എല്ലാംContinue reading “എടാ.. ഞാൻ അറിയാതെ… Part 2”
എടാ.. ഞാൻ അറിയാതെ…
കേരളത്തിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ നിന്നു പഠിച്ചിറങ്ങി ക്യാമ്പസ് സെലക്ഷനിൽ തന്നെ ജോലിയും തരപ്പെടുത്തി ചെന്നൈയിലെത്തിയതിനു ശേഷം ജീവിതം ഓഫീസിലേക്കും താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലേക്കും അതിനിടയിലെ ബസ് യാത്രയിലേക്കും ചുരുങ്ങിയത് വളരെ പെട്ടെന്നായിരുന്നു.അങ്ങനെ പറയത്തക്ക ഒരു സുഹൃത്ത് പോലും ഇല്ലാതെ ഓഫീസ്, വീട്, മൈലാപൂരിലെ അമ്പലങ്ങൾ, മാർഗ്ഗഴി മാസത്തിലെ കർണാട്ടിക് സംഗീത കച്ചേരികൾ, ഇടക്കെപ്പോഴെങ്കിലും സാന്തോം ബീച്ച്. അങ്ങിനെ ജീവിതം വളരെ ചുരുങ്ങി ശോഷിച്ചു പോയിയെന്നത് ഞാൻ മനസ്സിലാക്കിയതുതന്നെയില്ല. ഒരു വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റും അതുവഴികിട്ടിയContinue reading “എടാ.. ഞാൻ അറിയാതെ…”
மழை வருது மழை வருது
മഴ… അതൊരു വികാരം തന്നെയാണല്ലേ.. എന്താണെന്നു അറിയില്ല.. ഇന്നിപ്പോ ഇവിടെ ചെന്നൈയിലും മഴ.. അതിശയമെന്ന് അല്ലാതെ ഇപ്പൊ എന്താ പറയ്യാ..മഴയെന്ന് പറഞ്ഞാൽ നല്ല കിടിലം മഴ..ഇടിവെട്ടും മിന്നലും കാറ്റും എല്ലാം കൂടി കാര്യങ്ങൾ ഉഷാറായി. ശക്തിയായി കാറ്റു വീശിയതോടെ അല്ലിയും കരച്ചിൽ തുടങ്ങി.“അയ്യോ എന്റെ അച്ഛനും അമ്മയും പറന്നു പോവുന്നേ..” കൊച്ചിന്റെ വിചാരം കാറ്റിന്റെ കൂടെ ഞങ്ങൾ പറന്നു പോവുമെന്നാ..പാവം കുട്ടി.. ഇതുപോലെ ആയിരുന്നു എന്റെ കുട്ടിക്കാലത്തും. നാട്ടിലെ മഴയെന്നു പറഞ്ഞാൽ ഭംഗിയുള്ള മഴയായിരുന്നു.. വീടിന്റെ വാതിൽക്കൽContinue reading “மழை வருது மழை வருது”
ഒത്തുചേരൽ – 2 @ 2023
ഡൽഹിയിലേക്ക് പോവുന്നതിനു കെട്ട്യോളേം കൊച്ചിനേം നാട്ടിൽ കൊണ്ടുവിടാൻ പോയപ്പോൾ എല്ലാ തവണത്തെയും പോലെ ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു, ‘ഞങ്ങൾ നാട്ടിലെത്തി ട്ടാ’കാക്കച്ചിയുടെ മറുപടി ഉടനെ വന്നു‘അതിനു?’ഇതും പതിവാണ്. പക്ഷേ അന്ന് പതിവില്ലാതെ ഉണ്ടപ്പന്റെ മെസ്സേജ് വന്നു (ഗ്രൂപ്പിൽ അല്ല, DM)“ടാ, നീ എന്നാ തിരിച്ചു പോവുന്നേ?”“ഹായ് ടാ, ഞാൻ തിങ്കളാഴ്ച രാത്രി തിരിച്ചു പോവും”“ആണോ, ഇനി എന്നാ വരാ?”“ഞാൻ, ഡൽഹിയിൽ ന്ന് മാർച്ച് 11 ശനിയാഴ്ച തിരിച്ചു വരും, എന്നിട്ട് അനുവിനേം അല്ലിയേം കൂട്ടി ചൊവ്വാഴ്ച അല്ലെങ്കിൽContinue reading “ഒത്തുചേരൽ – 2 @ 2023”
ചൂരൽകഷായം..
“അച്ചൂ.. ഒരുപാടു ആവുന്നുണ്ട് നിന്റെ കുരുത്തക്കേട്..അച്ഛൻ വരുമ്പോൾ നല്ല ചൂരൽ കഷായം കിട്ടും ട്ടാ നിനക്ക് “ അമ്മയുടെ വായിൽ നിന്നു ഈ ഒരു ഡയലോഗ് കേൾക്കാത്ത ഒരു ദിവസം പോലും എന്റെ കുട്ടിക്കാലത്തു ഉണ്ടായിരുന്നിട്ടില്ല.എന്റെ മാത്രം അല്ല, എന്റെ കൂട്ടത്തിലെ എല്ലാരുടേം അവസ്ഥ ഇതൊക്കെ തന്നെ ആയിരുന്നു.. ചില ദിവസങ്ങളിൽ നേരം വെളുത്ത് പല്ല് തേക്കാൻ മടി കാണിക്കുന്നതിനു തുടങ്ങും അമ്മയുടെ വക ചൂരൽകഷായം. സ്കൂളില്ലാത്ത ദിവസങ്ങളിൽ ഞങ്ങൾ രാവിലെ ചായയും കുടിച്ചു ബോളും തെങ്ങിന്റെContinue reading “ചൂരൽകഷായം..”
ആ രാത്രി… ഞാനും അവനും..
“ഒരുപക്ഷേ കാക്കാത്തുരുത്തിക്കാർ നിങ്ങൾക്കായി ജീവൻ നൽകിയേക്കും, പക്ഷെ, ഒരു കുടം നല്ല വെള്ളം തരില്ല” കാക്കാത്തുരുത്തിയിലെ വെള്ളത്തിന്റെ പ്രശ്നം പല കാലഘട്ടത്തിലും പല ഉദ്യോഗസ്ഥരും പല രാഷ്ട്രീയക്കാരും ചർച്ച ആക്കിയിട്ടുണ്ടെന്നുള്ളത് എല്ലാവർക്കും അറിയുന്നതാണ്.അത് ഞാൻ മുന്നും ഇവിടെ പറഞ്ഞിട്ടുള്ളതാണ്. അതിലൊക്കെ ഒരു പരിധി വരെ സൊല്യൂഷൻസ് കണ്ടെത്താൻ അധികാരികൾക്കും ജനപ്രതിനിധികൾക്കും കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വളരെ നല്ലൊരു നേട്ടമാണ്. രാഷ്ട്രീയക്കാരെ ഇത്രേം സുഖിപ്പിച്ചാൽ മതിയല്ലോ അല്ലേ. എന്റെ കുട്ടിക്കാലത്തു കുടിവെള്ളം വളരെ വലിയൊരു പ്രശ്നമായിരുന്നു. സ്കൂളിന്റെ അടുത്തുള്ള പൈപ്പിൽ വെള്ളംContinue reading “ആ രാത്രി… ഞാനും അവനും..”
നാം.. നമ്മൾ.. നമ്മുടെ പ്രണയം..
ഇന്നലെയും ഒരുപാട് വഴക്കിട്ടു നമ്മൾ.ആ ദേഷ്യത്തിലും കണ്ടു കത്തിനിൽക്കും നിൻ പ്രണയം.മനം നിറഞ്ഞൊഴുകുന്ന പ്രണയം. പ്രണയം നമ്മെ സ്വാർത്ഥരാക്കുന്നു.ആരോ പറഞ്ഞതെത്ര സത്യം.ഇന്നും നീയെന്നോട് ചോദിച്ചു‘പിരിയുവാനല്ലേ നാം സ്നേഹിക്കുന്നത്?അകലുവാനല്ലേ നാം അടുക്കുന്നത്?’ ഒരു ദീർഘനിശ്വാസത്തോടെ അല്ലെന്നു പറഞ്ഞു ഞാൻ.ആണെന്നറിഞ്ഞുകൊണ്ട്..വഞ്ചനയാണെന്നറിഞ്ഞുകൊണ്ട്..എന്തോ.. അങ്ങനെ പറയുവനാണെനിക്ക് തോന്നിയത്. അതറിയാമെങ്കിലും തെല്ലൊന്നാശ്വസിച്ചു നീ.എന്നെ വിഷമിപ്പിക്കാതിരിക്കാനാവാം..സ്വയം വിഷമിക്കാതിരിക്കാനുമാവാം.. എങ്കിലും ഒന്ന് പറയട്ടെ.നിന്നിലലിഞ്ഞു ചേരാൻവെമ്പൽ കൊള്ളുന്നൊരു ഹൃദയമുണ്ടെനിക്ക്.നിനക്കായി മാത്രം തുടിക്കുന്ന ഹൃദയം…
ഒരു സബ് അർബൻ തീവണ്ടി യാത്ര..
വീണ്ടും ഒരു ഞായറാഴ്ച..എന്താണെന്നറിയില്ല, അവർ തമ്മിലുള്ള കണ്ടുമുട്ടലുകൾക്കും ഞായറാഴ്ചകൾക്കും എന്തോ ഒരു ബന്ധമുണ്ട്.അവർ തമ്മിൽ ആദ്യം കണ്ടതും ഒരു ഞായറാഴ്ച ആയിരുന്നു, അതുകഴിഞ്ഞു ഒരു റിപ്പബ്ലിക് ദിനതലേന്ന് സാന്തോം ബീച്ചിൽ വെച്ചു കണ്ടതും പിന്നീടങ്ങോട്ട് അണ്ണാനഗറിലെ ടവർ പാർക്കിലെ എണ്ണിയാലൊടുങ്ങാത്ത കൂടിക്കാഴ്ചകളും ഞായറാഴ്ചകളിൽ ആയിരുന്നു.ജയകൃഷ്ണനും ക്ലാരയും മഴയും പോലെ അവർക്കിടയിൽ ഞായറാഴ്ചകൾ എന്തോ ഒരു പ്രത്യേകത കൊണ്ടുവന്നിരുന്നു. ഫെബ്രുവരി 14. പ്രണയിതാക്കളുടെ ദിനം. മുന്നത്തെ ആമുഖം കണ്ടു അവർ പ്രണയിതാക്കളാണെന്ന് തെറ്റിദ്ധരിക്കണ്ടാ ട്ടോ. ഈ ഫെബ്രുവരി 14ഉംContinue reading “ഒരു സബ് അർബൻ തീവണ്ടി യാത്ര..”
കാൽപാടുകൾ
കാൽപാടുകളോരോന്നായിതീരത്തെ മണലിനോട് പടവെട്ടി മുന്നേറുമ്പോൾഎങ്ങിനെയെന്നറിയില്ലപിന്നിലാക്കിയ കാൽപാടുകളദൃശ്യമാകുന്നുആരോ സ്വന്തമാക്കുന്നപോലെആരോ പിന്തുടരുന്നത് പോലെഏയ്.. അദൃശ്യസുന്ദരീ…നടന്നെത്താൻ ദൂരമിനിയുമേറെ..പിന്തുടർന്ന് തളരുമോ നീ???