சென்னையில் நாட்கள்(Days in Chennai) ഹോസ്റ്റൽ ഗേറ്റിലെ അന്നത്തെ സംഭവത്തിന് ശേഷം 2-3 ദിവസം എനിക്കവനെ കാണാനോ സംസാരിക്കാനോ എന്തിനൊന്നു മെസ്സേജ് അയക്കാൻ പോലും സാധിച്ചിരുന്നില്ല. എനിക്കെന്താണ് സംഭവിച്ചതെന്നോ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നോ മനസ്സിലായതേയില്ല. എന്നാൽ ഒന്നുമാത്രം മനസ്സിലായി., അവനെ കാണാതെ അവനോട് സംസാരിക്കാതെ ഇരിക്കുന്ന ഓരോ നിമിഷവും എത്ര പ്രയാസമേറിയതായിരുന്നുവെന്ന്, അവനെനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന്, അവനെ എനിക്കൊരുപാട് ഇഷ്ടമാണെന്ന് . എന്നാലും തുറന്നു സമ്മതിക്കാനൊരു പ്രയാസം. ഈ 2-3 ദിവസവും അവൻ എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും എല്ലാംContinue reading “എടാ.. ഞാൻ അറിയാതെ… Part 2”
Tag Archives: ECR
ഒരു സായാഹ്നസവാരി…
എല്ലാ ആഴ്ചയിലേയും പോലെ വീക്കെൻഡ്‌സ് എന്തു ചെയ്യും ന്നു ആലോചിച്ചിരിക്കുമ്പോഴാണ് അർജുൻ ചോദിച്ചേ “ഡാ, നീ comrade in america കാണാൻ വരണ് ണ്ടോ?”കേട്ടപാതി കേക്കാത്തപാതി ഞാൻ ശരി ന്നു പറഞ്ഞു ടിക്കറ്റും ബുക്ക് ചെയ്തു.ശനിയാഴ്ച രാത്രി 7 10നാ പടം അതും മായാജാലിൽ. ഇവിടന്നു 55കിലോമീറ്ററുണ്ട് തിയേറ്ററിലേകക്ക്. പിന്നെ ബൈക്ക് ഓടിക്കുന്ന കാര്യം ആലോചിച്ചപ്പോ ചങ്കിനകത്തു കുളിരുകോരി. എന്താന്ന് അറിയില്ല ഈയിടെയായി ബൈക്ക് ഓടിക്കാന്നു വെച്ചാ ഭ്രാന്താ. ഇങ്ങനെ ഓടിച്ചോണ്ടേയിരിക്കും.ശനിയാഴ്ച്ച ഉച്ചയായപ്പോളാ ജോബിനു ഹെൽമെറ്റ് വാങ്ങിക്കണംContinue reading “ഒരു സായാഹ്നസവാരി…”