மழை வருது மழை வருது

മഴ… അതൊരു വികാരം തന്നെയാണല്ലേ.. എന്താണെന്നു അറിയില്ല.. ഇന്നിപ്പോ ഇവിടെ ചെന്നൈയിലും മഴ.. അതിശയമെന്ന് അല്ലാതെ ഇപ്പൊ എന്താ പറയ്യാ..മഴയെന്ന് പറഞ്ഞാൽ നല്ല കിടിലം മഴ..ഇടിവെട്ടും മിന്നലും കാറ്റും എല്ലാം കൂടി കാര്യങ്ങൾ ഉഷാറായി. ശക്തിയായി കാറ്റു വീശിയതോടെ അല്ലിയും കരച്ചിൽ തുടങ്ങി.“അയ്യോ എന്റെ അച്ഛനും അമ്മയും പറന്നു പോവുന്നേ..” കൊച്ചിന്റെ വിചാരം കാറ്റിന്റെ കൂടെ ഞങ്ങൾ പറന്നു പോവുമെന്നാ..പാവം കുട്ടി.. ഇതുപോലെ ആയിരുന്നു എന്റെ കുട്ടിക്കാലത്തും. നാട്ടിലെ മഴയെന്നു പറഞ്ഞാൽ ഭംഗിയുള്ള മഴയായിരുന്നു.. വീടിന്റെ വാതിൽക്കൽContinue reading “மழை வருது மழை வருது”

ഒരു കൂട്ടുകറി കഥ..

വീണ്ടും കാക്കാത്തുരുത്തിയിലെ ഒരു കുട്ടിക്കാല ഓർമ്മകുറിപ്പ് ഇത് കൂട്ടുകറി ഉണ്ടാക്കിയ കഥയല്ല. കൂട്ടുകറി കഴിച്ച കഥയാണ്. കാക്കാത്തുരുത്തിക്കാരുടെ ജീവിതത്തിൽ മാറ്റിനിർത്താൻ കഴിയാത്ത മറ്റൊരു കാര്യമാണ് കുറ്റിലക്കടവ് ആശുപത്രി. മാരകമല്ലാത്ത എന്ത് അസുഖത്തിനും നമ്മുടെ കുറ്റിലക്കടവ് ആശുപത്രിയിൽ ചികിത്സയുണ്ട്. തൊണ്ണൂറുകളിലെ സിനിമയിൽ ഒക്കെ കാണുന്നതുപോലത്തെ ഒരു ടിപ്പിക്കൽ സർക്കാർ ആശുപത്രി. രാവിലെ മാത്രമാണ് ഒ.പി ഉള്ളത്. അതിനാൽ രാവിലെ നല്ല തിരക്കായിരിക്കും. ഉച്ചക്ക് ശേഷം എമർജൻസിയായി വരുന്നവരെ ചികിൽസിക്കാൻ ഒരു ഡ്യൂട്ടി ഡോക്ടർ കാണും. മൂപ്പര് മിക്കവാറും അവരുടെContinue reading “ഒരു കൂട്ടുകറി കഥ..”

ഒരു ഗുണ്ട് പൊട്ടിയ കഥ

നമ്മ്ള് കാക്കാത്തുരുത്തിക്കാർക്ക് രണ്ട് കാര്യം പ്രധാനാണ്. ഒന്ന് തിരാത്തെ പൂയം, രണ്ട് ചേലൂർ പള്ളിയിലെ പെരുന്നാള്. രണ്ടും നമ്മ്ള് അടിപൊളിയായിട്ടു ആഘോഷിക്കും. കാവടിയും ശിങ്കാരിമേളവും തകിലും ആനയുമൊക്കെയാണ് പൂയത്തിന്റെ പൊളികള്.ബാൻഡ് സെറ്റും അമ്പ് പ്രദക്ഷിണവും മുറ്റത്തെ അലങ്കരിച്ച വാഴപിണ്ടിയും പടക്കം പൊട്ടിക്കലുമൊക്കെയാണ് പെരുന്നാളിന്റെ പൊളികള്. ഒരു പെരുന്നാളിന് ഒരു ഗുണ്ട് പൊട്ടിയ കഥയാണ് ഇത്. ഗുണ്ടെന്നു പറഞ്ഞാൽ നല്ല അസ്സല് ഗുണ്ട്. പൊട്ടുന്ന ശബ്ദം കേട്ടാൽ കാത് പൊട്ടിപോണ സൈസ് ഗുണ്ട്. നമ്മ്‌ടെ നായകൻ അന്ന് വള്ളിContinue reading “ഒരു ഗുണ്ട് പൊട്ടിയ കഥ”

ഒരു പായസം ഉണ്ടാക്കിയ കഥ

കുട്ടിക്കാലത്തെ ഞങ്ങളുടെ ഗ്യാങ് ലീഡർ ജോബി ചേട്ടനാണ്. പ്രായത്തിൽ മൂത്തതും മൂപ്പര് തന്നെ. കൂടെ ഞാനും ഏട്ടനും രഞ്ജിത്തും ഒപ്പനും തക്കുവും കുടുവും കണ്ണനും എല്ലാരും കാണും. ഞങ്ങളെല്ലാവരും ഒരുമിച്ചാണ് ഓരോ തരം കളികളിൽ ഏർപ്പെട്ടിരുന്നത്. അക്കാലത്തെ ഞങ്ങളുടെ കളിസ്ഥലം എപ്പോഴും വേലിക്കെട്ടിലെ വീടാണ്. പഴയ കാലത്തെ ഒരു തറവാടായിരുന്നു വേലിക്കെട്ടിലെ വീട്. തറവാടെന്ന്‌ പറയുമ്പോൾ സിനിമയിൽ കാണുന്ന വരിക്കാശ്ശേരി മന പോലത്തെ സെറ്റപ്പ് ഒന്നുമല്ലാട്ടോ. നല്ല കാടകണ്ണൻ കല്ല് കുമ്മായം കൂട്ടി പണിത, ഓലമേഞ്ഞ ഒരുContinue reading “ഒരു പായസം ഉണ്ടാക്കിയ കഥ”

കനോലി കനാൽ

എന്റെ ഗ്രാമം. അതെന്നും സുഖമുള്ളൊരു വികാരമാണ്. പിച്ചവെച്ചു നടന്ന മണ്ണ്. പരസ്പരം തല്ലുകൂടിയും പന്തുകളിച്ചും ഞങ്ങൾ വളർന്ന നാട്. ഞാനും ചേട്ടനും രഞ്ജിത്തും ഒപ്പനും സനുവും പിന്റുവും ഇക്കാക്കയും വളർന്ന ഞങ്ങളുടെ സ്വന്തം ഗ്രാമം. ഓലമടൽ വെട്ടിയുണ്ടാക്കിയ ബാറ്റും തുണിയുടെ ശീലകൾ തുന്നിയുണ്ടാക്കിയ പന്തും കൊണ്ടുള്ള ക്രിക്കറ്റ് കളിക്കുള്ള ഗ്രൗണ്ട് വഞ്ചിക്കുളത്തിന്റെ അടുത്തുള്ള തെങ്ങിൻ തോപ്പായിരുന്നു, ഞങ്ങളുടെ സ്വന്തം ലോർഡ്‌സ്. സത്യം പറഞ്ഞാൽ ആ വഞ്ചിക്കുളത്തിൽ ഞാനിതുവരെ വഞ്ചിയൊന്നും കണ്ടിട്ടില്ല്യാട്ടോ. ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ് ആ കുളം.Continue reading “കനോലി കനാൽ”

ടാ.. ഡോ..

കുട്ടിക്കാലത്തെ പ്രഭാതങ്ങൾ മനസ്സിലിപ്പോഴും ഒരു കുളിരാണ്. രാവിലെ അമ്മ വന്നു വിളിച്ചെഴുന്നേല്പിക്കും. മിക്കവാറും ദിവസങ്ങളിൽ ഉറക്കത്തിൽ തന്നെ മൂത്രമൊഴിച്ചു ട്രൗസർ നനഞ്ഞിരിപ്പുണ്ടാകും.“എന്റെ പൊന്നു മോനേ. നിനക്ക് മൂത്രമൊഴിക്കാൻ മുട്ടുമ്പോൾ എണീറ്റ് എന്നെ വിളിച്ചൂടെ?”തിരികെ ഒരു വളിഞ്ഞ ചിരി കൊടുത്തു നിൽക്കുന്ന എന്നെ അമ്മ തന്നെ പല്ല് തേക്കാൻ കൊണ്ട് നിർത്തും. കൂട്ടത്തിൽ ട്രൗസർ ഊരി കളയും. കറ പിടിച്ച അലുമിനിയത്തിന്റെ ആ ഉമിക്കരി പാത്രത്തിന്റെ അടപ്പ് തുറന്നു ഒരു നുള്ള് ഉമിക്കരി എന്റെ ഇടം കയ്യിലേക്ക് ഇട്ടുContinue reading “ടാ.. ഡോ..”

Design a site like this with WordPress.com
Get started