എടാ.. ഞാൻ അറിയാതെ… Part 2

சென்னையில் நாட்கள்(Days in Chennai) ഹോസ്റ്റൽ ഗേറ്റിലെ അന്നത്തെ സംഭവത്തിന് ശേഷം 2-3 ദിവസം എനിക്കവനെ കാണാനോ സംസാരിക്കാനോ എന്തിനൊന്നു മെസ്സേജ് അയക്കാൻ പോലും സാധിച്ചിരുന്നില്ല. എനിക്കെന്താണ് സംഭവിച്ചതെന്നോ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നോ മനസ്സിലായതേയില്ല. എന്നാൽ ഒന്നുമാത്രം മനസ്സിലായി., അവനെ കാണാതെ അവനോട് സംസാരിക്കാതെ ഇരിക്കുന്ന ഓരോ നിമിഷവും എത്ര പ്രയാസമേറിയതായിരുന്നുവെന്ന്, അവനെനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന്, അവനെ എനിക്കൊരുപാട് ഇഷ്ടമാണെന്ന് . എന്നാലും തുറന്നു സമ്മതിക്കാനൊരു പ്രയാസം. ഈ 2-3 ദിവസവും അവൻ എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും എല്ലാംContinue reading “എടാ.. ഞാൻ അറിയാതെ… Part 2”

എടാ.. ഞാൻ അറിയാതെ…

കേരളത്തിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ നിന്നു പഠിച്ചിറങ്ങി ക്യാമ്പസ്‌ സെലക്ഷനിൽ തന്നെ ജോലിയും തരപ്പെടുത്തി ചെന്നൈയിലെത്തിയതിനു ശേഷം ജീവിതം ഓഫീസിലേക്കും താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലേക്കും അതിനിടയിലെ ബസ് യാത്രയിലേക്കും ചുരുങ്ങിയത് വളരെ പെട്ടെന്നായിരുന്നു.അങ്ങനെ പറയത്തക്ക ഒരു സുഹൃത്ത്‌ പോലും ഇല്ലാതെ ഓഫീസ്, വീട്, മൈലാപൂരിലെ അമ്പലങ്ങൾ, മാർഗ്ഗഴി മാസത്തിലെ കർണാട്ടിക് സംഗീത കച്ചേരികൾ, ഇടക്കെപ്പോഴെങ്കിലും സാന്തോം ബീച്ച്. അങ്ങിനെ ജീവിതം വളരെ ചുരുങ്ങി ശോഷിച്ചു പോയിയെന്നത് ഞാൻ മനസ്സിലാക്കിയതുതന്നെയില്ല. ഒരു വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റും അതുവഴികിട്ടിയContinue reading “എടാ.. ഞാൻ അറിയാതെ…”

Spirit of Himalayas – 1

Honeymoon കല്യാണം തീരുമാനിച്ച കാര്യവും കല്യാണദിവസത്തെ വിശേഷങ്ങളും മുന്നേ പറഞ്ഞുവല്ലോ. അതിലും രസകരമായ കാര്യമാണ് കല്യാണത്തിന് മുന്നേയുള്ള ഹണിമൂൺ പ്ലാനിങ്. പ്രത്യേകിച്ചൊരു ഐഡിയ ഇല്ലായിരുന്നുവെങ്കിലും ഒരു വെറൈറ്റി സംഭവമാക്കണമെന്നു അതിയായ ആഗ്രഹം ഉണ്ടാർന്ന് ട്ടോ. എല്ലാരേയും പോലെ ഞാനും ഗൂഗിളിൽ ഒരുപാടു തിരഞ്ഞു. കുളു-മണാലി, ഗോവ, മാലി, സിങ്കപ്പൂർ അങ്ങനെ കുറേ പാക്കേജുകൾ കണ്ടു. പക്ഷേ ഒന്നിലും ഒരു വ്യത്യസ്തത കണ്ടില്ല. കെട്ടാൻ പോവുന്ന കൊച്ചിന്റെ കോളേജിൽ നിന്ന് എല്ലാരേയും മലേഷ്യയിലേക്ക് ടൂർ കൊണ്ടുപോയപ്പോൾ എന്തുകൊണ്ടോ ഓൾക്ക്Continue reading “Spirit of Himalayas – 1”

ഭാവിവധുവിന്റെ പിറന്നാൾ

ഫെബ്രുവരി 27. കെട്ടുറപ്പിച്ചിട്ടു ആദ്യത്തെ പിറന്നാൾ അന്നാണ്. സംഭവം കളറാക്കണം. സംഭവം വൻ കോമഡിയാർന്ന് ട്ടാ. കെട്ടാൻ പോവുന്ന എല്ലാ പയ്യൻമാരെ പോലെ ഞാനും ഒരുപാടു ആലോചിച്ചു കൂട്ടി. ആദ്യത്തെ പിറന്നാൾ അല്ലേ, സമ്മാനം നല്ലത് വല്ലോം കൊടുത്തില്ലേൽ മോശല്ലേ. ഓൺലൈൻ വഴി ഒരുപാടു ഓപ്ഷൻസ് നോക്കി. ഒന്നും അങ്ങട് സെറ്റ് ആയില്ല. അങ്ങനെ ആലോചിച്ചു കളയാൻ ഒരുപാട് സമയം ഒട്ടു ഇല്ലതാനും.എന്തു ചെയ്യും ന്ന് ഒരു എത്തും പിടിയും കിട്ടാതെ ഇരിക്കുമ്പോഴാണ് നമ്മ്ടെ പോളിടെക്‌നിക് കൂട്ടുകാരു നടത്തുന്നContinue reading “ഭാവിവധുവിന്റെ പിറന്നാൾ”

പെണ്ണുകാണൽ – 2

The Banglore girl.. ആദ്യത്തെ പെണ്ണുകാണൽ കഴിഞ്ഞപ്പോൾ സംഭവം ഫുൾ പോസിറ്റീവ് ആയിരുന്നു. ആ സന്തോഷത്തിൽ ഞാൻ ബസ് പിടിച്ചു ചെന്നൈയ്ക്ക് പോന്നു. ഞങ്ങളുടേത് ഒരു ചെറിയ വീടാണ്. വീടിനോടു ചേർന്നുള്ള സ്ഥലവും കുറവ്. അച്ഛനും അമ്മയും ഇല്ലാത്ത 3പെങ്ങമ്മാരുടെ ഒറ്റ ആങ്ങളായ എന്റെ അച്ഛനെ കൊണ്ടു അത്രയേ പറ്റുമായിരുന്നുള്ളൂ. എന്നെയും ഏട്ടനേയും പഠിപ്പിക്കണം, ഉണ്ടായിരുന്ന കുറച്ചു സ്ഥലത്തു ചെറുതാണെങ്കിലും നല്ലൊരു വീടുണ്ടാക്കി, അച്ഛന്റെ പെങ്ങമ്മാരുടെ വീടുകളിലെ ഓരോ കാര്യങ്ങളും ഭംഗിയായി ചെയ്തു. ഇതിന്റെയൊക്കെ ഇടയിൽ അച്ഛന്Continue reading “പെണ്ണുകാണൽ – 2”

ഒരു സായാഹ്നസവാരി…

എല്ലാ ആഴ്ചയിലേയും പോലെ വീക്കെൻഡ്‌സ് എന്തു ചെയ്യും ന്നു ആലോചിച്ചിരിക്കുമ്പോഴാണ് അർജുൻ ചോദിച്ചേ “ഡാ, നീ comrade in america കാണാൻ വരണ് ണ്ടോ?”കേട്ടപാതി കേക്കാത്തപാതി ഞാൻ ശരി ന്നു പറഞ്ഞു ടിക്കറ്റും ബുക്ക് ചെയ്തു.ശനിയാഴ്ച രാത്രി 7 10നാ പടം അതും മായാജാലിൽ. ഇവിടന്നു 55കിലോമീറ്ററുണ്ട് തിയേറ്ററിലേകക്ക്. പിന്നെ ബൈക്ക് ഓടിക്കുന്ന കാര്യം ആലോചിച്ചപ്പോ ചങ്കിനകത്തു കുളിരുകോരി. എന്താന്ന് അറിയില്ല ഈയിടെയായി ബൈക്ക് ഓടിക്കാന്നു വെച്ചാ ഭ്രാന്താ. ഇങ്ങനെ ഓടിച്ചോണ്ടേയിരിക്കും.ശനിയാഴ്ച്ച ഉച്ചയായപ്പോളാ ജോബിനു ഹെൽമെറ്റ് വാങ്ങിക്കണംContinue reading “ഒരു സായാഹ്നസവാരി…”

Design a site like this with WordPress.com
Get started