കേരളത്തിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ നിന്നു പഠിച്ചിറങ്ങി ക്യാമ്പസ് സെലക്ഷനിൽ തന്നെ ജോലിയും തരപ്പെടുത്തി ചെന്നൈയിലെത്തിയതിനു ശേഷം ജീവിതം ഓഫീസിലേക്കും താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലേക്കും അതിനിടയിലെ ബസ് യാത്രയിലേക്കും ചുരുങ്ങിയത് വളരെ പെട്ടെന്നായിരുന്നു.അങ്ങനെ പറയത്തക്ക ഒരു സുഹൃത്ത് പോലും ഇല്ലാതെ ഓഫീസ്, വീട്, മൈലാപൂരിലെ അമ്പലങ്ങൾ, മാർഗ്ഗഴി മാസത്തിലെ കർണാട്ടിക് സംഗീത കച്ചേരികൾ, ഇടക്കെപ്പോഴെങ്കിലും സാന്തോം ബീച്ച്. അങ്ങിനെ ജീവിതം വളരെ ചുരുങ്ങി ശോഷിച്ചു പോയിയെന്നത് ഞാൻ മനസ്സിലാക്കിയതുതന്നെയില്ല. ഒരു വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റും അതുവഴികിട്ടിയContinue reading “എടാ.. ഞാൻ അറിയാതെ…”
Category Archives: Train journey
The Training – 4
ടിവിയിൽ ഏതോ ഒരു പ്രാദേശിക ചാനലിൽ (പഞ്ചാബി ഭാഷ ആണ്) വാർത്ത കാണിച്ചുകൊണ്ടിരിക്കുന്നു. വാഗാ അതിർത്തിയിൽ ബോംബ് സ്ഫോടനം ഉണ്ടായതാണെന്നും 54 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും മനസ്സിലാക്കിയെടുക്കുവാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല. സ്ഫോടനം ഉണ്ടായതും കൊല്ലപ്പെട്ടവരും പാകിസ്ഥാനിലാണെന്ന് മനസിലായെങ്കിലും എവിടെയോ ഒരു വിഷമം. അത് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരെ ഓർത്തിട്ടാണോ അതോ റിസപ്ഷനിസ്റ്റ് പറഞ്ഞ വാക്കുകൾ കേട്ടിട്ടാണോ എന്ന് എനിക്ക് തീർച്ചയില്ല. മൂന്നു ദിവസത്തേക്ക് വാഗാ അതിർത്തിയിലെ പരേഡും അങ്ങോട്ടുള്ള പ്രവേശനവും നിർത്തിവെച്ചു. ഡൽഹിയിൽ നിന്ന് അമൃതസറിൽ എത്തിയപ്പോൾContinue reading “The Training – 4”
The Training -3
പാളത്തിന് വശങ്ങളിലെ കുഞ്ഞു കുഞ്ഞു പറമ്പുകളിൽ വാരാന്ത്യം ആഘോഷിക്കുന്ന കുഞ്ഞു കുട്ടികൾ. കുടിലുകളിൽ അമ്മമാർ അത്താഴത്തിനുള്ള കോപ്പുകൂട്ടുന്നു. പിന്നെ ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് പുക വലിച്ചു തള്ളുന്നു. പതിയെ കൃഷിയിടങ്ങളെന്ന് തോന്നിക്കുന്ന പാടങ്ങൾക്ക് നടുവിലൂടെയായി തീവണ്ടി പോയ്‌കൊണ്ടിരുന്നത്. പകലിന്റെ തെളിച്ചമാർന്ന രൂപം രാത്രിയുടെ ഗൂഢതയിലേക്ക് പതിയെ ചലിച്ചു കൊണ്ടിരുന്നു. അത് വ്യക്തമാക്കികൊണ്ട് സൂര്യൻ അവന്റെ മാളത്തിലൊളിക്കാൻ തുടങ്ങിയിരുന്നു. സൂര്യനെ നോക്കികൊണ്ടിരിക്കെയാണ് സ്നാക്ക്സ് വന്നത്. അത് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു ആശയം മനസ്സിൽ വന്നത്. ഉടനെ അത് മൊബൈലിൽContinue reading “The Training -3”
The Training-2
വിൻഡോ സീറ്റ് കിട്ടാത്തതുകൊണ്ട് ഞങ്ങൾക്ക് മിഡിൽ സീറ്റും aisle സീറ്റും ആണ് കിട്ടിയത്. വിൻഡോ സീറ്റിൽ നോക്കിയപ്പോൾ ഏതോ ഒരുത്തൻ ഇരിക്കുന്നുണ്ട്. മര്യാദയുടെ ഒരു പുഞ്ചിരി അയാൾക്കു സമ്മാനിച്ചു ഞാൻ മിഡിൽ സീറ്റിലിരുന്നു. മെലൂഹയിലെ ചിരഞ്ജീവികൾ പുസ്തകമെടുത്തു ഞാൻ വായന തുടങ്ങി. അതിനിടയിൽ വിൻഡോ സീറ്റിലിരുന്ന മാന്യൻ ഫ്രെഷ് ആവാൻ വാഷ്‌റൂം പോവാണെമെന്നു പറഞ്ഞു. ഇംഗ്ലീഷിലാണ് പറഞ്ഞത്. കേട്ടപ്പോൾ ഒരു മംഗ്ലീഷ് ഫീൽ വന്നെങ്കിലും മൈൻഡ് ചെയ്തില്ല. ചിരിച്ചുകൊണ്ട് തന്നെ ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റു കൊടുത്തു. അപ്പോൾContinue reading “The Training-2”
വീണ്ടും ഒരു തീവണ്ടി യാത്ര
“കാപ്പീ കാപ്പീ” ചീവീടിന്റെ പോലെയുള്ള ആ ശബ്ദം കേട്ടിട്ടാണ് ഉറക്കം തെളിഞ്ഞത്. സമയം അഞ്ചരയാവുന്നതേയുള്ളൂ. ഇന്നലെ രാത്രി അവളുടെ മടിയിൽ തലവെച്ച് കിടന്നു സംസാരിച്ചു കൊണ്ടിരിക്കെ എപ്പോളോ നിദ്രാദേവൻ എന്റെ കൺപീലികളെ തഴുകി ഉറക്കുകയായിരുന്നു. ഉറങ്ങാൻ തുടങ്ങിയപ്പോൾ “ഉറങ്ങിയോടാ കണ്ണാ” അവൾ ചോദിക്കുന്നത് ദൂരെ എവിടെയോ ഒരു അരുവിയിലെ ജലപാതം തുള്ളികളിച്ചുപോവുന്നപോലെൻ കാതുകളെ കുളിരണിയിപ്പിച്ചു. ഉറങ്ങാൻ കിടന്നപ്പോൾ അവൾ മൂളിയ പാട്ടിന്റെ വരികൾ ഇപ്പോളും എന്റെ കാതിലുണ്ട്.“ഓമന തിങ്കൾ കിടാവോനല്ല കോമളത്താമര പൂവോ ….കണ്ണിനു നല്ല കണിയോ……”ചിത്രയെContinue reading “വീണ്ടും ഒരു തീവണ്ടി യാത്ര”