പതിവില്ലാതെ കോരിചൊരിയുന്ന മഴ കണ്ടു രവിയുടെ മനസ്സിലും ഇടിമുഴങ്ങാൻ തുടങ്ങിയിരുന്നു. ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ലായിരുന്നു അവന്. കമ്പിയൊടിഞ്ഞ, മഞ്ഞ നിറത്തിലുള്ള ശീല കീറിയ കുടയുമായി മുറ്റത്തേക്കിറങ്ങിയ രവി നേരെ പള്ളിവളവു ജംഗ്ഷനിലേക്കാണ് പോയത്. കീറിയ ശീലയിലൂടെയും കാറ്റിന്റെ ശക്തിയിലും രവി ഏറെക്കുറെ മുഴുവനായും നനഞ്ഞിരുന്നുവെങ്കിലും കുട അവൻ മുറുകെ പിടിച്ചിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ വളവിലെ ആ വലിയ കുഴിയിൽ മഴവെള്ളം നിറഞ്ഞിരിന്നു. മഴയെയും കാറ്റിനേയും തെല്ലും കൂസാതെ ആ കുഴിയുടെ മുന്നിൽ അവൻ നിലയുറപ്പിച്ചു. പേമാരിയിൽ വരുന്ന ഓരോContinue reading “ഇനിയാരും..”
Category Archives: Tragedy
പെണ്ണുകാണൽ – 3
The Tragedy. “നീ ഇനി എന്നാ നാട്ടിലേക്ക് വരണേ?”ചോദ്യം കേട്ടാൽ അറിയാം അടുത്ത പെണ്ണുകാണൽ സെറ്റാക്കിയിട്ടുള്ള വിളിയാണെന്ന്.“എന്താണാവോ കാര്യം? എവിടെയാ പെണ്ണുകാണൽ?”“തൃശ്ശൂരുള്ള കുട്ടിയാണെടാ. സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞു നിൽക്കാണ്”.‘Civil engineering is the mother engineering’ എന്നൊക്കെ പറയുമെങ്കിലും ഞങ്ങൾ റോയൽ മെക്കാനിക്കൽ പഠിച്ചവർക്ക് സിവിലുകാരെ പണ്ടേ ഇഷ്ടല്ല. എന്നാലും വീട്ടുകാര് പെൺകുട്ടിയുടെ വീട്ടിലൊക്കെ വിളിച്ചു സംസാരിച്ചതല്ലേ, ഒന്ന് പോയി കണ്ടേക്കാം.“അറിയില്ല അമ്മേ, ഇപ്പോ ഇവിടെ ഫീൽഡ് ട്രയൽസിനു വന്നേക്കാണ്, ഈ മാസം അവസാനം വരാൻ നോക്കാം,Continue reading “പെണ്ണുകാണൽ – 3”