ന്യൂ ഇയർ ഗിഫ്റ്റ്

“അച്ഛാ.. എത്ര നാളായി ഞങ്ങള് പറയുണു കെ എഫ് സി ചിക്കൻ കഴിക്കണംന്ന്. ഇന്ന് ന്യൂ ഇയർ അല്ലേ അച്ഛാ, ഇന്നെങ്കിലും വാങ്ങീട്ടു വരണേ..” രാവിലെ ഡെലിവറി ആപ്പിന്റെ ടി ഷർട്ടുമിട്ട് ഇറങ്ങാൻ നിൽക്കവേ ഹെൽമെറ്റ്‌ എടുത്തുകൊണ്ടുവന്ന മൂത്തോൾ അമ്മുവാണ് കെ എഫ് സി യുടെ കാര്യം പറഞ്ഞു വന്നത്. ഇളയോൾ കാർത്തു ചേച്ചിയുടെ വാലും പിടിച്ചു നിൽപ്പുണ്ട്. ഇതിപ്പോ വെക്കേഷൻ ആയതിൽ പിന്നെ എല്ലാ ദിവസവും ഇങ്ങനെയാണ്. രാവിലെ അവൻ ഇറങ്ങാൻ നിക്കുമ്പോൾ രണ്ടും കൂടിContinue reading “ന്യൂ ഇയർ ഗിഫ്റ്റ്”

ആ രാത്രി… ഞാനും അവനും..

“ഒരുപക്ഷേ കാക്കാത്തുരുത്തിക്കാർ നിങ്ങൾക്കായി ജീവൻ നൽകിയേക്കും, പക്ഷെ, ഒരു കുടം നല്ല വെള്ളം തരില്ല” കാക്കാത്തുരുത്തിയിലെ വെള്ളത്തിന്റെ പ്രശ്നം പല കാലഘട്ടത്തിലും പല ഉദ്യോഗസ്ഥരും പല രാഷ്ട്രീയക്കാരും ചർച്ച ആക്കിയിട്ടുണ്ടെന്നുള്ളത് എല്ലാവർക്കും അറിയുന്നതാണ്.അത് ഞാൻ മുന്നും ഇവിടെ പറഞ്ഞിട്ടുള്ളതാണ്. അതിലൊക്കെ ഒരു പരിധി വരെ സൊല്യൂഷൻസ് കണ്ടെത്താൻ അധികാരികൾക്കും ജനപ്രതിനിധികൾക്കും കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വളരെ നല്ലൊരു നേട്ടമാണ്. രാഷ്ട്രീയക്കാരെ ഇത്രേം സുഖിപ്പിച്ചാൽ മതിയല്ലോ അല്ലേ. എന്റെ കുട്ടിക്കാലത്തു കുടിവെള്ളം വളരെ വലിയൊരു പ്രശ്നമായിരുന്നു. സ്കൂളിന്റെ അടുത്തുള്ള പൈപ്പിൽ വെള്ളംContinue reading “ആ രാത്രി… ഞാനും അവനും..”

59 ഇരട്ടി

ഇന്നലത്തെ 59 മിസ്സ്ഡ് കോളുകൾ കണ്ടൊരുപാട് ദേഷ്യപ്പെട്ടാണവൾ വിളിച്ചത്..കടുത്ത സ്വരത്തിലവൾ ചോദിച്ചു..‘നിനക്കെന്താ വട്ടാണോ?’ ‘അതെ, നീയെനിക്കിപ്പോൾ ഒരു തരം വട്ടാണ്’പതിഞ്ഞ സ്വരത്തിലവൻ പറഞ്ഞു. പിന്നെയും ഒരുപാട് പറഞ്ഞവൾ.ഇനി അവനെ വിളിക്കില്ലെന്നുപോലും..എങ്കിലുമവനുറപ്പായിരുന്നു അവൾക്കതിനാവില്ലെന്നു, അവനും.. പത്തു മിനിറ്റ് കഴിയുന്നതിനുമുന്നേ അവളുടെ മെസ്സേജ് വന്നു. ‘ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീയോ?’ ‘നിന്നെക്കാൾ 59 ഇരട്ടി’ 🥰🥰

നാം.. നമ്മൾ.. നമ്മുടെ പ്രണയം..

ഇന്നലെയും ഒരുപാട് വഴക്കിട്ടു നമ്മൾ.ആ ദേഷ്യത്തിലും കണ്ടു കത്തിനിൽക്കും നിൻ പ്രണയം.മനം നിറഞ്ഞൊഴുകുന്ന പ്രണയം. പ്രണയം നമ്മെ സ്വാർത്ഥരാക്കുന്നു.ആരോ പറഞ്ഞതെത്ര സത്യം.ഇന്നും നീയെന്നോട് ചോദിച്ചു‘പിരിയുവാനല്ലേ നാം സ്നേഹിക്കുന്നത്?അകലുവാനല്ലേ നാം അടുക്കുന്നത്?’ ഒരു ദീർഘനിശ്വാസത്തോടെ അല്ലെന്നു പറഞ്ഞു ഞാൻ.ആണെന്നറിഞ്ഞുകൊണ്ട്..വഞ്ചനയാണെന്നറിഞ്ഞുകൊണ്ട്..എന്തോ.. അങ്ങനെ പറയുവനാണെനിക്ക് തോന്നിയത്. അതറിയാമെങ്കിലും തെല്ലൊന്നാശ്വസിച്ചു നീ.എന്നെ വിഷമിപ്പിക്കാതിരിക്കാനാവാം..സ്വയം വിഷമിക്കാതിരിക്കാനുമാവാം.. എങ്കിലും ഒന്ന് പറയട്ടെ.നിന്നിലലിഞ്ഞു ചേരാൻവെമ്പൽ കൊള്ളുന്നൊരു ഹൃദയമുണ്ടെനിക്ക്.നിനക്കായി മാത്രം തുടിക്കുന്ന ഹൃദയം…

ഓർമ്മകൾ

ആദ്യമായി കണ്ടപ്പോൾ അറിയില്ലായിരുന്നു നിന്നെ. അറിയാതിരുന്ന നേരത്ത് അറിയണമെന്നു തോന്നി. അറിഞ്ഞുതുടങ്ങിയപ്പോൾ ഇനിയുമേറെ അറിയുവാനുണ്ടെന്നു തോന്നി. അറിഞ്ഞുകഴിഞ്ഞപ്പോളടുക്കണമെന്ന് തോന്നി.അടുത്തപ്പോൾ അകലരുതെന്നും. അകലാതിരിക്കാൻ കൂടുതലടുക്കാൻ ശ്രമിച്ചു. എല്ലാം കഴിഞ്ഞു ഒറ്റക്കൊരു മൂലയിലിരുന്നു താലോലിക്കാൻ സുഖമുള്ള കുറെ ഓർമ്മകൾ. ഓർമ്മകൾ മാത്രം…

തിരയും തീരവും

പകലിന്റെ വേഷമഴിച്ചുവെച്ച് കൈതണ്ട തലയണയിൽ തലവെച്ചു തീരത്തെ മണലിൽ കാതോർപ്പോഴാണ് ഞാൻ ഒരു സത്യം മനസ്സിലാക്കിയത്‌..പരസ്പരം ഭ്രാന്തമായി പ്രണയിക്കുന്ന രണ്ടുപേർ..രണ്ടേ രണ്ടുപേർ മാത്രമേയുള്ളൂ. തിരയും തീരവും. എപ്പോഴും തൊട്ടുരുമ്മികിന്നാരം ചൊല്ലി ഒരിക്കലും തീരാത്ത പ്രണയം… തന്റെ പ്രണയം ചൊല്ലിയ കാമുകനെ നോക്കി കുണുങ്ങിചിരിച്ചു പാദസരം കിലുക്കി ഓടിയകലുന്ന കാമുകിയാണോ ഈ തിരകൾ?? ഇവരുടെ കുഞ്ഞു സൗന്ദര്യപിണക്കങ്ങളാണോ കലങ്ങിമറഞ്ഞ തിരകൾ?? കലുഷിതമായ സർവ്വനാശിയായ തിരകൾ പ്രണയത്തിന്റെ തോൽവിയും??

ചായ

പറയുവാന്‍ ഒരുപാട് കാര്യങ്ങള്‍ ഓര്‍ത്തുവച്ചതാണു ഞാന്‍കണ്മുന്നില്‍ വന്ന നേരം പറയുവാനാകാതെ വാക്കുകള്‍ തേടിയലഞ്ഞു ഞാന്‍ഇറ്റിറ്റുവീഴുന്ന വിയര്‍പ്പുതുള്ളികളും വിറയാര്‍ന്ന ചെഞ്ചുണ്ടുകളും പറയാതെ പറയുന്നു നിന്‍ദാഹംഒന്നും പറയാതെ അപ്പോഴും വാക്കുകള്‍ തേടി ഞാന്‍ അലയവേ,വാരിപ്പുണര്‍ന്നു നീയെന്‍ അധരം നുകരവേപാതി അടഞ്ഞ ആ മിഴികളിലെ തീക്ഷ്‌ണമാം കനല്‍ അറിയുന്നു ഞാന്‍എന്തിനോ വേണ്ടി കേഴുന്നു നീയെന്‍ മുന്‍പില്‍ഒരിറ്റു സ്നേഹമാണതെന്നു ഞാന്‍ അറിഞ്ഞുസുന്ദരമാം സ്വപ്നത്തിനറുതിതന്നതു ആവി പറക്കുന്ന ചായ…

നീ

ഓരോ ജനലിലൂടെയുംഞാൻ കാണുന്നത്ഓരോ പുതിയ നീയായിരുന്നു.  ഓരോ നിന്നിലും കണ്ടത്ഞാനെന്ന കണ്ണാടിയെയാണ്. ഞാനൊന്നടയുമ്പോൾഒരായിരം തവണ ഉടയുന്നനീയായിരുന്നു അതിലെല്ലാം. ആയിരം ചില്ലുകഷ്ണങ്ങളിലുംവീണ്ടും ആയിരം പുതിയ നീ.

Design a site like this with WordPress.com
Get started