BB ROY of Great Britain had a Very Good Wife

BB ROY യ്ക്ക് നല്ല ഭാര്യയോ പൊട്ട ഭാര്യയോ ആയിക്കോട്ടെ. അതിനിപ്പോ ഞാനെന്തു വേണം.. ഇലക്ട്രോണിക്സ് ക്ലാസ്സിലോ ലാബിലോ ഇരിക്കുന്ന ഒരു ശരാശരി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയ്ക്കു സ്വാഭാവികമായും വരുന്ന ഒരു സംശയം മാത്രമാണിത്. പാവം മെക്കാനിക്കലുകാരൻ എന്ത് പിഴച്ചു.. ആർക്കോ വേണ്ടി തിളച്ച സാമ്പാർ പോലെയൊരു ഒരു വിഷയം. ഷീല മിസ്സ്‌ തൊണ്ടകീറി BB റോയിയെയും മൂപ്പരുടെ ഭാര്യയെയും അതു വെച്ചു ഒരു റെസിസ്റ്ററിന്റെ കളർ കോഡിങ് വായിക്കുന്നതിനെ പറ്റിയും അതു വഴിറെസിസ്റ്റൻസ് എത്രയാണെന്ന് മനസ്സിലാക്കുന്നതിനെContinue reading “BB ROY of Great Britain had a Very Good Wife”

ശ്രീദേവി ടീച്ചർ

ശ്രീദേവി ടീച്ചർ എന്ന പേര്  ആദ്യമായി കേൾക്കുന്നത് കാക്കാത്തുരുത്തിയിലെ ഞങ്ങളുടെ അയലത്തെ വീട്ടിൽ താമസിച്ചിരുന്ന ജോബി ചേട്ടൻ പറഞ്ഞ സ്കൂൾ കഥകളിലാണ്. സ്കൂളിലെ പിള്ളേരുടെയെല്ലാം പേടിസ്വപ്നം ആണത്രേ ശ്രീദേവി ടീച്ചർ. “ടീച്ചറുടെ കയ്യിലെ വടിയുടെ വണ്ണം ദേ ഇത്രേം വരും” എന്നു പറഞ്ഞു തള്ളവിരലും ചൂണ്ടുവിരലും ചേർത്ത്പിടിച്ചു ഒരു വട്ടം ഉണ്ടാക്കി കാണിക്കും. ആ വടിയും പിടിച്ചു വരാന്തയിൽ കൂടി ടീച്ചർ വരുമ്പോഴേക്കും പിള്ളേരൊക്കെ ക്ലാസ്സിലേക്ക് ഓടി കയറുന്ന രംഗം ചേട്ടൻ വിവരിക്കുമ്പോൾ കുട്ടി ആയിരുന്ന എന്റെContinue reading “ശ്രീദേവി ടീച്ചർ”

Design a site like this with WordPress.com
Get started