ചില സൗഹൃദങ്ങൾ അങ്ങിനെയാണ്..

പോളിടെക്നിക് കോളേജിൽ യന്ത്രങ്ങളുടെ പ്രവർത്തനം പഠിച്ച് ചെന്നൈയിലെ ജോലിയും അവസാനിപ്പിച്ച് തിരിച്ചു നാട്ടിലെത്തി എഞ്ചിനീയറിംഗിന്റെ ഉപരിപഠനത്തിനുള്ള എൻട്രൻസ് പരീക്ഷയ്ക്കുള്ള കോച്ചിംഗ് ക്ലാസിനെത്തിയതായിരുന്നു മനു. പരിചയമുള്ള ഒന്നോ രണ്ടു മുഖങ്ങളുണ്ടായിരുന്നെങ്കിലും നീണ്ട ഒരു ഇടവേളക്ക് ശേഷം പഠനത്തിലേക്ക് വന്നതിന്റെ ഒരു അങ്കലാപ്പും പരിഭ്രമവും അവന്റെ മുഖത്ത് നിഴലിച്ചിരുന്നു. ഒപ്പം വല്ലാത്ത ഒരു പേടിയും. ചെന്നൈയിലെ ജോലി അവസാനിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ അച്ഛൻ പറഞ്ഞത് അവന്റെ തലയ്ക്ക് മുകളിൽ ഒരു കോടാലി പോലെ തൂങ്ങി കിടന്നിരുന്നു. “ജോലി രാജിവെയ്ക്കുന്നതൊക്കെ കൊള്ളാം, മര്യാദക്ക്Continue reading “ചില സൗഹൃദങ്ങൾ അങ്ങിനെയാണ്..”

എടാ.. ഞാൻ അറിയാതെ…

കേരളത്തിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ നിന്നു പഠിച്ചിറങ്ങി ക്യാമ്പസ്‌ സെലക്ഷനിൽ തന്നെ ജോലിയും തരപ്പെടുത്തി ചെന്നൈയിലെത്തിയതിനു ശേഷം ജീവിതം ഓഫീസിലേക്കും താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലേക്കും അതിനിടയിലെ ബസ് യാത്രയിലേക്കും ചുരുങ്ങിയത് വളരെ പെട്ടെന്നായിരുന്നു.അങ്ങനെ പറയത്തക്ക ഒരു സുഹൃത്ത്‌ പോലും ഇല്ലാതെ ഓഫീസ്, വീട്, മൈലാപൂരിലെ അമ്പലങ്ങൾ, മാർഗ്ഗഴി മാസത്തിലെ കർണാട്ടിക് സംഗീത കച്ചേരികൾ, ഇടക്കെപ്പോഴെങ്കിലും സാന്തോം ബീച്ച്. അങ്ങിനെ ജീവിതം വളരെ ചുരുങ്ങി ശോഷിച്ചു പോയിയെന്നത് ഞാൻ മനസ്സിലാക്കിയതുതന്നെയില്ല. ഒരു വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റും അതുവഴികിട്ടിയContinue reading “എടാ.. ഞാൻ അറിയാതെ…”

എന്റെ മറക്കാനാവാത്ത രുചിയനുഭവങ്ങൾ….

ഒരു കൂട്ടുകറി കഥയുടെ ഒരു തുടർച്ചയായി ഈ കുറിപ്പും ഇവിടെ ഇരിക്കട്ടെ.. മറക്കാനാവാത്ത ഒരു രുചിയാണ് ഞങ്ങൾ കുട്ടികൾ ഉണ്ടാക്കിയിരുന്ന പായസം. അതിന്റെ കഥ ഞാൻ മുന്നേ പറഞ്ഞതാണല്ലോ. ആദ്യം പറയുന്നത് എന്റെ മറക്കാനാവാത്ത അനുഭവം അല്ല, എന്റെ അമ്മയുടെ ആണ്. ഞങ്ങളും (ഞാനും എന്റെ ഏട്ടനും) അതിൽ പങ്കാളികളാണ്. കുട്ടികാലത്ത് ഇടയ്ക്കിടയ്ക്ക് അമ്മയുടെ ചേട്ടൻ സുരുമാമന്റെ വീട്ടിൽ പോവുന്നത് പതിവായിരുന്നു. മിക്കവാറും പോവുന്നത് വെള്ളിയാഴ്ച്ച വൈകുന്നേരം ആയിരിക്കും, തിങ്കളാഴ്ച്ച രാവിലെ തിരിച്ചു ഞങ്ങളുടെ വീട്ടിലേക്കു പോവും.കുട്ടിക്കാലത്ത്Continue reading “എന്റെ മറക്കാനാവാത്ത രുചിയനുഭവങ്ങൾ….”

ഒത്തുചേരൽ – 2 @ 2023

ഡൽഹിയിലേക്ക് പോവുന്നതിനു കെട്ട്യോളേം കൊച്ചിനേം നാട്ടിൽ കൊണ്ടുവിടാൻ പോയപ്പോൾ എല്ലാ തവണത്തെയും പോലെ ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു, ‘ഞങ്ങൾ നാട്ടിലെത്തി ട്ടാ’കാക്കച്ചിയുടെ മറുപടി ഉടനെ വന്നു‘അതിനു?’ഇതും പതിവാണ്. പക്ഷേ അന്ന് പതിവില്ലാതെ ഉണ്ടപ്പന്റെ മെസ്സേജ് വന്നു (ഗ്രൂപ്പിൽ അല്ല, DM)“ടാ, നീ എന്നാ തിരിച്ചു പോവുന്നേ?”“ഹായ് ടാ, ഞാൻ തിങ്കളാഴ്ച രാത്രി തിരിച്ചു പോവും”“ആണോ, ഇനി എന്നാ വരാ?”“ഞാൻ, ഡൽഹിയിൽ ന്ന് മാർച്ച്‌ 11 ശനിയാഴ്ച തിരിച്ചു വരും, എന്നിട്ട് അനുവിനേം അല്ലിയേം കൂട്ടി ചൊവ്വാഴ്ച അല്ലെങ്കിൽContinue reading “ഒത്തുചേരൽ – 2 @ 2023”

ഒരു സബ് അർബൻ തീവണ്ടി യാത്ര..

വീണ്ടും ഒരു ഞായറാഴ്ച..എന്താണെന്നറിയില്ല, അവർ തമ്മിലുള്ള കണ്ടുമുട്ടലുകൾക്കും ഞായറാഴ്ചകൾക്കും എന്തോ ഒരു ബന്ധമുണ്ട്.അവർ തമ്മിൽ ആദ്യം കണ്ടതും ഒരു ഞായറാഴ്ച ആയിരുന്നു, അതുകഴിഞ്ഞു ഒരു റിപ്പബ്ലിക് ദിനതലേന്ന് സാന്തോം ബീച്ചിൽ വെച്ചു കണ്ടതും പിന്നീടങ്ങോട്ട് അണ്ണാനഗറിലെ ടവർ പാർക്കിലെ എണ്ണിയാലൊടുങ്ങാത്ത കൂടിക്കാഴ്ചകളും ഞായറാഴ്ചകളിൽ ആയിരുന്നു.ജയകൃഷ്ണനും ക്ലാരയും മഴയും പോലെ അവർക്കിടയിൽ ഞായറാഴ്ചകൾ എന്തോ ഒരു പ്രത്യേകത കൊണ്ടുവന്നിരുന്നു. ഫെബ്രുവരി 14. പ്രണയിതാക്കളുടെ ദിനം. മുന്നത്തെ ആമുഖം കണ്ടു അവർ പ്രണയിതാക്കളാണെന്ന് തെറ്റിദ്ധരിക്കണ്ടാ ട്ടോ. ഈ ഫെബ്രുവരി 14ഉംContinue reading “ഒരു സബ് അർബൻ തീവണ്ടി യാത്ര..”

ഏട്ടൻ

ആരോടായാലും ബെസ്റ്റ് ഫ്രണ്ട്‌സ് ആരാന്നു ചോദിച്ചാൽ എണ്ണിപ്പറയുവാൻ എളുപ്പമായിരിക്കും അല്ലേ. എന്നോട് ചോദിച്ചാലും വല്ല്യേ വ്യത്യാസമൊന്നും ഇല്ല. ആദ്യത്തെ രണ്ടുപേരുകൾ വളരെ എളുപ്പമാണ്. ഒന്ന് അച്ഛൻ, അടുത്തത് ഏട്ടൻ. അച്ഛൻ പണ്ട് ഭയങ്കര ജാഡയായിരുന്നു, ഇപ്പോൾ ഭയങ്കര മച്ചാ മച്ചാ ആണ്‌.ഏട്ടനും പണ്ട് കുറച്ചൊക്കെ ജാഡയായിരുന്നു. ‘ചേട്ടൻ’ ന്ന് വിളിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയതാ മച്ചാൻ. ഞാനാരാ മോൻ. എനിക്ക് തോന്നാതെ ഇതുവരെ ഞാനവനെ ചേട്ടാ ന്ന് വിളിച്ചിട്ടില്ല.ഇതിന്റെ പേരിൽ അച്ഛന്റെയും അമ്മയുടെയും കുറേ അടിയുംContinue reading “ഏട്ടൻ”

നിമ്മി… ഹാപ്പി ജനിച്ചീസം.

ആഴത്തിലുള്ള സൗഹൃദങ്ങൾ രൂപപ്പെട്ട സമയം തൊട്ടു കൂടെ കൂടിയതാണ് ദേ ദിവൾ. ഏകദേശം 17-18 കൊല്ലം മുന്ന്, HDP യിലെ ക്‌ളാസ് മുറികൾ നൽകിയ കിടിലം സൗഹൃദങ്ങളിൽ ദി ബെസ്റ്റ് സൗഹൃദം.ഇന്നിപ്പോ ആ സുഹൃത്തിന്റെ പിറന്നാൾ. നാളെ ബെർത്തഡേയും.പത്താം ക്ലാസ് കഴിഞ്ഞതിൽ പിന്നെ കാര്യായ്ട്ട്  കോൺടാക്ട് ഇല്ലാതിരുന്ന ലവളെ പിന്നേം കാണുന്നത് തണ്ടെല്ലുളുക്കി വീട്ടിൽ കിടക്കുമ്പോളാണ്. അവിടന്ന് പിന്നെ അങ്ങോട്ട്‌ കൂടെ തന്നെയുണ്ട്.എടീ, പോടീ, എടാ, പോടാ, പേട്ടക്കാടീ, മൂട്ടക്കാടീ ഇങ്ങനെ ഒക്കെയാണ് വിളികൾ. വേറെയും ഉണ്ട്,Continue reading “നിമ്മി… ഹാപ്പി ജനിച്ചീസം.”

ഒത്തുചേരൽ aka Get together

വല്ല്യേ സംഭവം ഒന്നൂല്ലാട്ടോ..  എന്നാലും ഇത്തിരി രസമുള്ള, വികൃതികളായ, മനസ്സിൽ നിറയെ നന്മകൾ സൂക്ഷിക്കുന്ന സുഹൃത്ബന്ധത്തിന്റെ ഒരു കുറിപ്പ്.  അത്രേം ഉള്ളൂ 🙂ആദ്യം തന്നെ എല്ലാരുടേം ഇരട്ടപേരുകൾ പറയാം.കാക്കച്ചി,  ഉണ്ടപ്പൻ, ശിങ്കാരി (ഞാൻ തന്നെ), ചീരു, പപ്പൻ(പെൺകുട്ടി),  കുഞ്ഞേച്ചി. ഇത്രയും ആണ് ആമുഖം. എന്താ ഇത്രേം പോരെ ??ആകാശം തൊട്ടു തലോടുന്ന കാക്കതൊള്ളായിരം ഇലകളുള്ള അമ്പലമുറ്റത്തെ ആ വലിയ ആൽമരം. ഈ കുറിപ്പിലെ മറ്റൊരു പ്രധാന കഥാപാത്രം ഈ ആൽമരം ആണു. ഒളിഞ്ഞും തെളിഞ്ഞും അവൻ ഇടക്കിടെContinue reading “ഒത്തുചേരൽ aka Get together”

Design a site like this with WordPress.com
Get started