ശരിക്കും പറഞ്ഞാൽ മാർച്ച് 4നു ജനിച്ച എന്റെ ബർത്ത്ഡേ എങ്ങനെയോ മാർച്ച് 5നു ആയി.ചിലര് നാലിനു പിറന്നാൾ ആശംസകൾ പറയും, ചിലര് അഞ്ചിനും. ആകെ മൊത്തം കൺഫ്യൂഷൻ ആണ് എന്റെ ബർത്ത് ഡേ. ഒഫീഷ്യൽ ബർത്ത്ഡേ മാർച്ച് 5 ആണെന്ന് ഞാൻ തന്നെ ഫേസ്ബുക്കിൽ പ്രഖ്യാപിച്ചത് മുതൽ ഒരു മാതിരി എല്ലാരും മാർച്ച് 5നു ആണ് ബർത്ത് ഡേ ആശംസകൾ പറയുന്നത് ട്ടാ.. എന്നാലും ആരെങ്കിലും മാർച്ച് 4നു ബർത്ത്ഡേ ആശംസകൾ പറഞ്ഞാലും ഒന്ന് ചിരിച്ചുകാണിച്ചു ഒരുContinue reading “ഇജ്ജാതി ഒരു ജന്മദിനാഘോഷം”
Category Archives: birthday
ഏട്ടൻ
ആരോടായാലും ബെസ്റ്റ് ഫ്രണ്ട്‌സ് ആരാന്നു ചോദിച്ചാൽ എണ്ണിപ്പറയുവാൻ എളുപ്പമായിരിക്കും അല്ലേ. എന്നോട് ചോദിച്ചാലും വല്ല്യേ വ്യത്യാസമൊന്നും ഇല്ല. ആദ്യത്തെ രണ്ടുപേരുകൾ വളരെ എളുപ്പമാണ്. ഒന്ന് അച്ഛൻ, അടുത്തത് ഏട്ടൻ. അച്ഛൻ പണ്ട് ഭയങ്കര ജാഡയായിരുന്നു, ഇപ്പോൾ ഭയങ്കര മച്ചാ മച്ചാ ആണ്.ഏട്ടനും പണ്ട് കുറച്ചൊക്കെ ജാഡയായിരുന്നു. ‘ചേട്ടൻ’ ന്ന് വിളിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയതാ മച്ചാൻ. ഞാനാരാ മോൻ. എനിക്ക് തോന്നാതെ ഇതുവരെ ഞാനവനെ ചേട്ടാ ന്ന് വിളിച്ചിട്ടില്ല.ഇതിന്റെ പേരിൽ അച്ഛന്റെയും അമ്മയുടെയും കുറേ അടിയുംContinue reading “ഏട്ടൻ”
നിമ്മി… ഹാപ്പി ജനിച്ചീസം.
ആഴത്തിലുള്ള സൗഹൃദങ്ങൾ രൂപപ്പെട്ട സമയം തൊട്ടു കൂടെ കൂടിയതാണ് ദേ ദിവൾ. ഏകദേശം 17-18 കൊല്ലം മുന്ന്, HDP യിലെ ക്‌ളാസ് മുറികൾ നൽകിയ കിടിലം സൗഹൃദങ്ങളിൽ ദി ബെസ്റ്റ് സൗഹൃദം.ഇന്നിപ്പോ ആ സുഹൃത്തിന്റെ പിറന്നാൾ. നാളെ ബെർത്തഡേയും.പത്താം ക്ലാസ് കഴിഞ്ഞതിൽ പിന്നെ കാര്യായ്ട്ട് കോൺടാക്ട് ഇല്ലാതിരുന്ന ലവളെ പിന്നേം കാണുന്നത് തണ്ടെല്ലുളുക്കി വീട്ടിൽ കിടക്കുമ്പോളാണ്. അവിടന്ന് പിന്നെ അങ്ങോട്ട് കൂടെ തന്നെയുണ്ട്.എടീ, പോടീ, എടാ, പോടാ, പേട്ടക്കാടീ, മൂട്ടക്കാടീ ഇങ്ങനെ ഒക്കെയാണ് വിളികൾ. വേറെയും ഉണ്ട്,Continue reading “നിമ്മി… ഹാപ്പി ജനിച്ചീസം.”
Happie Birthday Bibee
കൂടെ പിറക്കാതെ കൂടപ്പിറപ്പിന്റെ സ്ഥാനവും കരുതലും സ്നേഹവും തരുന്ന ചിലര് മ്മ്‌ടെ ജീവിതത്തിലേക്ക് എങ്ങനെയോ എപ്പോഴോ കയറി വരും. ചിലര് കുറച്ചു നാളത്തേക്ക് ആയിരിക്കും മ്മ്‌ടെ ജീവിതത്തിൽ ഉണ്ടാവുക, മറ്റു ചിലര് വർഷങ്ങളോളം മ്മ്‌ടെ കൂടെ ഒരു വിളിയകലെ കാണും. എന്റെ ജീവിതത്തിലും അങ്ങനെ കുറച്ചുപേര് വന്നുപോയിട്ടുണ്ട്, ചിലര് പോവാതെയും ഉണ്ട്. അങ്ങനെ ഒരുത്തനാണ് ദേ ദിവൻ. ബിബിൻ ജോസഫ്. നമ്മളെല്ലാവരും ബിബി ന്നാ വിളിക്ക്യാറ്. വീട്ടിലെ പേര് ഷിന്റോ. സ്വദേശം കോട്ടയം ജില്ലയിലെ കുറവിലങ്ങാടിന് അടുത്തുള്ളContinue reading “Happie Birthday Bibee”