പോളിടെക്നിക് കോളേജിൽ യന്ത്രങ്ങളുടെ പ്രവർത്തനം പഠിച്ച് ചെന്നൈയിലെ ജോലിയും അവസാനിപ്പിച്ച് തിരിച്ചു നാട്ടിലെത്തി എഞ്ചിനീയറിംഗിന്റെ ഉപരിപഠനത്തിനുള്ള എൻട്രൻസ് പരീക്ഷയ്ക്കുള്ള കോച്ചിംഗ് ക്ലാസിനെത്തിയതായിരുന്നു മനു. പരിചയമുള്ള ഒന്നോ രണ്ടു മുഖങ്ങളുണ്ടായിരുന്നെങ്കിലും നീണ്ട ഒരു ഇടവേളക്ക് ശേഷം പഠനത്തിലേക്ക് വന്നതിന്റെ ഒരു അങ്കലാപ്പും പരിഭ്രമവും അവന്റെ മുഖത്ത് നിഴലിച്ചിരുന്നു. ഒപ്പം വല്ലാത്ത ഒരു പേടിയും. ചെന്നൈയിലെ ജോലി അവസാനിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ അച്ഛൻ പറഞ്ഞത് അവന്റെ തലയ്ക്ക് മുകളിൽ ഒരു കോടാലി പോലെ തൂങ്ങി കിടന്നിരുന്നു. “ജോലി രാജിവെയ്ക്കുന്നതൊക്കെ കൊള്ളാം, മര്യാദക്ക്Continue reading “ചില സൗഹൃദങ്ങൾ അങ്ങിനെയാണ്..”
Category Archives: friends
എടാ.. ഞാൻ അറിയാതെ…
കേരളത്തിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ നിന്നു പഠിച്ചിറങ്ങി ക്യാമ്പസ് സെലക്ഷനിൽ തന്നെ ജോലിയും തരപ്പെടുത്തി ചെന്നൈയിലെത്തിയതിനു ശേഷം ജീവിതം ഓഫീസിലേക്കും താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലേക്കും അതിനിടയിലെ ബസ് യാത്രയിലേക്കും ചുരുങ്ങിയത് വളരെ പെട്ടെന്നായിരുന്നു.അങ്ങനെ പറയത്തക്ക ഒരു സുഹൃത്ത് പോലും ഇല്ലാതെ ഓഫീസ്, വീട്, മൈലാപൂരിലെ അമ്പലങ്ങൾ, മാർഗ്ഗഴി മാസത്തിലെ കർണാട്ടിക് സംഗീത കച്ചേരികൾ, ഇടക്കെപ്പോഴെങ്കിലും സാന്തോം ബീച്ച്. അങ്ങിനെ ജീവിതം വളരെ ചുരുങ്ങി ശോഷിച്ചു പോയിയെന്നത് ഞാൻ മനസ്സിലാക്കിയതുതന്നെയില്ല. ഒരു വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റും അതുവഴികിട്ടിയContinue reading “എടാ.. ഞാൻ അറിയാതെ…”
மழை வருது மழை வருது
മഴ… അതൊരു വികാരം തന്നെയാണല്ലേ.. എന്താണെന്നു അറിയില്ല.. ഇന്നിപ്പോ ഇവിടെ ചെന്നൈയിലും മഴ.. അതിശയമെന്ന് അല്ലാതെ ഇപ്പൊ എന്താ പറയ്യാ..മഴയെന്ന് പറഞ്ഞാൽ നല്ല കിടിലം മഴ..ഇടിവെട്ടും മിന്നലും കാറ്റും എല്ലാം കൂടി കാര്യങ്ങൾ ഉഷാറായി. ശക്തിയായി കാറ്റു വീശിയതോടെ അല്ലിയും കരച്ചിൽ തുടങ്ങി.“അയ്യോ എന്റെ അച്ഛനും അമ്മയും പറന്നു പോവുന്നേ..” കൊച്ചിന്റെ വിചാരം കാറ്റിന്റെ കൂടെ ഞങ്ങൾ പറന്നു പോവുമെന്നാ..പാവം കുട്ടി.. ഇതുപോലെ ആയിരുന്നു എന്റെ കുട്ടിക്കാലത്തും. നാട്ടിലെ മഴയെന്നു പറഞ്ഞാൽ ഭംഗിയുള്ള മഴയായിരുന്നു.. വീടിന്റെ വാതിൽക്കൽContinue reading “மழை வருது மழை வருது”
ഒത്തുചേരൽ – 2 @ 2023
ഡൽഹിയിലേക്ക് പോവുന്നതിനു കെട്ട്യോളേം കൊച്ചിനേം നാട്ടിൽ കൊണ്ടുവിടാൻ പോയപ്പോൾ എല്ലാ തവണത്തെയും പോലെ ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു, ‘ഞങ്ങൾ നാട്ടിലെത്തി ട്ടാ’കാക്കച്ചിയുടെ മറുപടി ഉടനെ വന്നു‘അതിനു?’ഇതും പതിവാണ്. പക്ഷേ അന്ന് പതിവില്ലാതെ ഉണ്ടപ്പന്റെ മെസ്സേജ് വന്നു (ഗ്രൂപ്പിൽ അല്ല, DM)“ടാ, നീ എന്നാ തിരിച്ചു പോവുന്നേ?”“ഹായ് ടാ, ഞാൻ തിങ്കളാഴ്ച രാത്രി തിരിച്ചു പോവും”“ആണോ, ഇനി എന്നാ വരാ?”“ഞാൻ, ഡൽഹിയിൽ ന്ന് മാർച്ച് 11 ശനിയാഴ്ച തിരിച്ചു വരും, എന്നിട്ട് അനുവിനേം അല്ലിയേം കൂട്ടി ചൊവ്വാഴ്ച അല്ലെങ്കിൽContinue reading “ഒത്തുചേരൽ – 2 @ 2023”
ഇജ്ജാതി ഒരു ജന്മദിനാഘോഷം
ശരിക്കും പറഞ്ഞാൽ മാർച്ച് 4നു ജനിച്ച എന്റെ ബർത്ത്ഡേ എങ്ങനെയോ മാർച്ച് 5നു ആയി.ചിലര് നാലിനു പിറന്നാൾ ആശംസകൾ പറയും, ചിലര് അഞ്ചിനും. ആകെ മൊത്തം കൺഫ്യൂഷൻ ആണ് എന്റെ ബർത്ത് ഡേ. ഒഫീഷ്യൽ ബർത്ത്ഡേ മാർച്ച് 5 ആണെന്ന് ഞാൻ തന്നെ ഫേസ്ബുക്കിൽ പ്രഖ്യാപിച്ചത് മുതൽ ഒരു മാതിരി എല്ലാരും മാർച്ച് 5നു ആണ് ബർത്ത് ഡേ ആശംസകൾ പറയുന്നത് ട്ടാ.. എന്നാലും ആരെങ്കിലും മാർച്ച് 4നു ബർത്ത്ഡേ ആശംസകൾ പറഞ്ഞാലും ഒന്ന് ചിരിച്ചുകാണിച്ചു ഒരുContinue reading “ഇജ്ജാതി ഒരു ജന്മദിനാഘോഷം”
ഒരു സബ് അർബൻ തീവണ്ടി യാത്ര..
വീണ്ടും ഒരു ഞായറാഴ്ച..എന്താണെന്നറിയില്ല, അവർ തമ്മിലുള്ള കണ്ടുമുട്ടലുകൾക്കും ഞായറാഴ്ചകൾക്കും എന്തോ ഒരു ബന്ധമുണ്ട്.അവർ തമ്മിൽ ആദ്യം കണ്ടതും ഒരു ഞായറാഴ്ച ആയിരുന്നു, അതുകഴിഞ്ഞു ഒരു റിപ്പബ്ലിക് ദിനതലേന്ന് സാന്തോം ബീച്ചിൽ വെച്ചു കണ്ടതും പിന്നീടങ്ങോട്ട് അണ്ണാനഗറിലെ ടവർ പാർക്കിലെ എണ്ണിയാലൊടുങ്ങാത്ത കൂടിക്കാഴ്ചകളും ഞായറാഴ്ചകളിൽ ആയിരുന്നു.ജയകൃഷ്ണനും ക്ലാരയും മഴയും പോലെ അവർക്കിടയിൽ ഞായറാഴ്ചകൾ എന്തോ ഒരു പ്രത്യേകത കൊണ്ടുവന്നിരുന്നു. ഫെബ്രുവരി 14. പ്രണയിതാക്കളുടെ ദിനം. മുന്നത്തെ ആമുഖം കണ്ടു അവർ പ്രണയിതാക്കളാണെന്ന് തെറ്റിദ്ധരിക്കണ്ടാ ട്ടോ. ഈ ഫെബ്രുവരി 14ഉംContinue reading “ഒരു സബ് അർബൻ തീവണ്ടി യാത്ര..”
ഒരു ഗുണ്ട് പൊട്ടിയ കഥ
നമ്മ്ള് കാക്കാത്തുരുത്തിക്കാർക്ക് രണ്ട് കാര്യം പ്രധാനാണ്. ഒന്ന് തിരാത്തെ പൂയം, രണ്ട് ചേലൂർ പള്ളിയിലെ പെരുന്നാള്. രണ്ടും നമ്മ്ള് അടിപൊളിയായിട്ടു ആഘോഷിക്കും. കാവടിയും ശിങ്കാരിമേളവും തകിലും ആനയുമൊക്കെയാണ് പൂയത്തിന്റെ പൊളികള്.ബാൻഡ് സെറ്റും അമ്പ് പ്രദക്ഷിണവും മുറ്റത്തെ അലങ്കരിച്ച വാഴപിണ്ടിയും പടക്കം പൊട്ടിക്കലുമൊക്കെയാണ് പെരുന്നാളിന്റെ പൊളികള്. ഒരു പെരുന്നാളിന് ഒരു ഗുണ്ട് പൊട്ടിയ കഥയാണ് ഇത്. ഗുണ്ടെന്നു പറഞ്ഞാൽ നല്ല അസ്സല് ഗുണ്ട്. പൊട്ടുന്ന ശബ്ദം കേട്ടാൽ കാത് പൊട്ടിപോണ സൈസ് ഗുണ്ട്. നമ്മ്‌ടെ നായകൻ അന്ന് വള്ളിContinue reading “ഒരു ഗുണ്ട് പൊട്ടിയ കഥ”
Spirit of Himalayas – 1
Honeymoon കല്യാണം തീരുമാനിച്ച കാര്യവും കല്യാണദിവസത്തെ വിശേഷങ്ങളും മുന്നേ പറഞ്ഞുവല്ലോ. അതിലും രസകരമായ കാര്യമാണ് കല്യാണത്തിന് മുന്നേയുള്ള ഹണിമൂൺ പ്ലാനിങ്. പ്രത്യേകിച്ചൊരു ഐഡിയ ഇല്ലായിരുന്നുവെങ്കിലും ഒരു വെറൈറ്റി സംഭവമാക്കണമെന്നു അതിയായ ആഗ്രഹം ഉണ്ടാർന്ന് ട്ടോ. എല്ലാരേയും പോലെ ഞാനും ഗൂഗിളിൽ ഒരുപാടു തിരഞ്ഞു. കുളു-മണാലി, ഗോവ, മാലി, സിങ്കപ്പൂർ അങ്ങനെ കുറേ പാക്കേജുകൾ കണ്ടു. പക്ഷേ ഒന്നിലും ഒരു വ്യത്യസ്തത കണ്ടില്ല. കെട്ടാൻ പോവുന്ന കൊച്ചിന്റെ കോളേജിൽ നിന്ന് എല്ലാരേയും മലേഷ്യയിലേക്ക് ടൂർ കൊണ്ടുപോയപ്പോൾ എന്തുകൊണ്ടോ ഓൾക്ക്Continue reading “Spirit of Himalayas – 1”
ഒരു പായസം ഉണ്ടാക്കിയ കഥ
കുട്ടിക്കാലത്തെ ഞങ്ങളുടെ ഗ്യാങ് ലീഡർ ജോബി ചേട്ടനാണ്. പ്രായത്തിൽ മൂത്തതും മൂപ്പര് തന്നെ. കൂടെ ഞാനും ഏട്ടനും രഞ്ജിത്തും ഒപ്പനും തക്കുവും കുടുവും കണ്ണനും എല്ലാരും കാണും. ഞങ്ങളെല്ലാവരും ഒരുമിച്ചാണ് ഓരോ തരം കളികളിൽ ഏർപ്പെട്ടിരുന്നത്. അക്കാലത്തെ ഞങ്ങളുടെ കളിസ്ഥലം എപ്പോഴും വേലിക്കെട്ടിലെ വീടാണ്. പഴയ കാലത്തെ ഒരു തറവാടായിരുന്നു വേലിക്കെട്ടിലെ വീട്. തറവാടെന്ന് പറയുമ്പോൾ സിനിമയിൽ കാണുന്ന വരിക്കാശ്ശേരി മന പോലത്തെ സെറ്റപ്പ് ഒന്നുമല്ലാട്ടോ. നല്ല കാടകണ്ണൻ കല്ല് കുമ്മായം കൂട്ടി പണിത, ഓലമേഞ്ഞ ഒരുContinue reading “ഒരു പായസം ഉണ്ടാക്കിയ കഥ”
ഏട്ടൻ
ആരോടായാലും ബെസ്റ്റ് ഫ്രണ്ട്‌സ് ആരാന്നു ചോദിച്ചാൽ എണ്ണിപ്പറയുവാൻ എളുപ്പമായിരിക്കും അല്ലേ. എന്നോട് ചോദിച്ചാലും വല്ല്യേ വ്യത്യാസമൊന്നും ഇല്ല. ആദ്യത്തെ രണ്ടുപേരുകൾ വളരെ എളുപ്പമാണ്. ഒന്ന് അച്ഛൻ, അടുത്തത് ഏട്ടൻ. അച്ഛൻ പണ്ട് ഭയങ്കര ജാഡയായിരുന്നു, ഇപ്പോൾ ഭയങ്കര മച്ചാ മച്ചാ ആണ്.ഏട്ടനും പണ്ട് കുറച്ചൊക്കെ ജാഡയായിരുന്നു. ‘ചേട്ടൻ’ ന്ന് വിളിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയതാ മച്ചാൻ. ഞാനാരാ മോൻ. എനിക്ക് തോന്നാതെ ഇതുവരെ ഞാനവനെ ചേട്ടാ ന്ന് വിളിച്ചിട്ടില്ല.ഇതിന്റെ പേരിൽ അച്ഛന്റെയും അമ്മയുടെയും കുറേ അടിയുംContinue reading “ഏട്ടൻ”