എന്റെ ഗ്രാമം. അതെന്നും സുഖമുള്ളൊരു വികാരമാണ്. പിച്ചവെച്ചു നടന്ന മണ്ണ്. പരസ്പരം തല്ലുകൂടിയും പന്തുകളിച്ചും ഞങ്ങൾ വളർന്ന നാട്. ഞാനും ചേട്ടനും രഞ്ജിത്തും ഒപ്പനും സനുവും പിന്റുവും ഇക്കാക്കയും വളർന്ന ഞങ്ങളുടെ സ്വന്തം ഗ്രാമം. ഓലമടൽ വെട്ടിയുണ്ടാക്കിയ ബാറ്റും തുണിയുടെ ശീലകൾ തുന്നിയുണ്ടാക്കിയ പന്തും കൊണ്ടുള്ള ക്രിക്കറ്റ് കളിക്കുള്ള ഗ്രൗണ്ട് വഞ്ചിക്കുളത്തിന്റെ അടുത്തുള്ള തെങ്ങിൻ തോപ്പായിരുന്നു, ഞങ്ങളുടെ സ്വന്തം ലോർഡ്‌സ്. സത്യം പറഞ്ഞാൽ ആ വഞ്ചിക്കുളത്തിൽ ഞാനിതുവരെ വഞ്ചിയൊന്നും കണ്ടിട്ടില്ല്യാട്ടോ. ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ് ആ കുളം.Continue reading “കനോലി കനാൽ”
Category Archives: Family
ഏട്ടൻ
ആരോടായാലും ബെസ്റ്റ് ഫ്രണ്ട്‌സ് ആരാന്നു ചോദിച്ചാൽ എണ്ണിപ്പറയുവാൻ എളുപ്പമായിരിക്കും അല്ലേ. എന്നോട് ചോദിച്ചാലും വല്ല്യേ വ്യത്യാസമൊന്നും ഇല്ല. ആദ്യത്തെ രണ്ടുപേരുകൾ വളരെ എളുപ്പമാണ്. ഒന്ന് അച്ഛൻ, അടുത്തത് ഏട്ടൻ. അച്ഛൻ പണ്ട് ഭയങ്കര ജാഡയായിരുന്നു, ഇപ്പോൾ ഭയങ്കര മച്ചാ മച്ചാ ആണ്.ഏട്ടനും പണ്ട് കുറച്ചൊക്കെ ജാഡയായിരുന്നു. ‘ചേട്ടൻ’ ന്ന് വിളിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയതാ മച്ചാൻ. ഞാനാരാ മോൻ. എനിക്ക് തോന്നാതെ ഇതുവരെ ഞാനവനെ ചേട്ടാ ന്ന് വിളിച്ചിട്ടില്ല.ഇതിന്റെ പേരിൽ അച്ഛന്റെയും അമ്മയുടെയും കുറേ അടിയുംContinue reading “ഏട്ടൻ”
ടാ.. ഡോ..
കുട്ടിക്കാലത്തെ പ്രഭാതങ്ങൾ മനസ്സിലിപ്പോഴും ഒരു കുളിരാണ്. രാവിലെ അമ്മ വന്നു വിളിച്ചെഴുന്നേല്പിക്കും. മിക്കവാറും ദിവസങ്ങളിൽ ഉറക്കത്തിൽ തന്നെ മൂത്രമൊഴിച്ചു ട്രൗസർ നനഞ്ഞിരിപ്പുണ്ടാകും.“എന്റെ പൊന്നു മോനേ. നിനക്ക് മൂത്രമൊഴിക്കാൻ മുട്ടുമ്പോൾ എണീറ്റ് എന്നെ വിളിച്ചൂടെ?”തിരികെ ഒരു വളിഞ്ഞ ചിരി കൊടുത്തു നിൽക്കുന്ന എന്നെ അമ്മ തന്നെ പല്ല് തേക്കാൻ കൊണ്ട് നിർത്തും. കൂട്ടത്തിൽ ട്രൗസർ ഊരി കളയും. കറ പിടിച്ച അലുമിനിയത്തിന്റെ ആ ഉമിക്കരി പാത്രത്തിന്റെ അടപ്പ് തുറന്നു ഒരു നുള്ള് ഉമിക്കരി എന്റെ ഇടം കയ്യിലേക്ക് ഇട്ടുContinue reading “ടാ.. ഡോ..”
ഒരു നെയിൽ പോളിഷ് കഥ..
ഇതും ഭയങ്കര സംഭവം ഒന്നുമല്ലാട്ടാ.. പക്ഷെ ഇതൊരു സംഭവകഥയാണ് (ചുമ്മാതെയാ). പലരും സൗകര്യപൂർവം മറന്ന കഥ.ഞാൻ ആരാണെന്നതു ഇതിൽ പ്രസക്തമല്ല. എനിക്കൊരു ചേച്ചിയുണ്ട്. കുറച്ചുകൂടെ കൃത്യമായി പറഞ്ഞാൽ “എനിക്ക് ഒരു ചേച്ചി ഉണ്ടായിരുന്നു”. ചേച്ചിയെ പറ്റി പറയുവാണെങ്കിൽ ലോകത്തിലെ ഏറ്റവും കിടിലൻ ചേച്ചി. ഞങ്ങൾ ഒരേ വയറ്റിൽ നിന്നു വന്നതൊന്നുമല്ലാട്ടാ, എങ്കിലും ചേച്ചി എന്റെ സ്വന്തം ചേച്ചി തന്നെയായിരുന്നു.എല്ലാ ചേച്ചി – അനിയന്മാരെ പോലെ തന്നെയാണ് നമ്മളും. ഫുൾ ടൈം അടി.. ചേച്ചിക്ക് എന്നോട് വഴക്കിടാനും പിണങ്ങി മിണ്ടാതിരിക്കാനുംContinue reading “ഒരു നെയിൽ പോളിഷ് കഥ..”
മംഗല്യം തന്തുനാനേന…
പെണ്ണുകാണലുകളും കൂടെ എന്റെ കാര്യവും തീരുമാനായി ആമ്പല്ലൂരിലെ പെണ്ണുകാണൽ കഴിഞ്ഞു കാര്യങ്ങൾ തീരുമാനമായത് പെട്ടെനന്നായിരുന്നു. കുട്ടീടെ വീട്ടീന്ന് കുറച്ചുപേര് ചെക്കന്റെ(എന്റെന്നേ) വീട് കാണാൻ വരുന്നു, അത് കഴിഞ്ഞു ചെക്കന്റെ വീട്ടിലെ വിരുന്ന്. അത്രേം ള്ളൂ. കഴിഞ്ഞു. പിന്നെ നേരെ കല്യാണം. സമയക്കുറവും നിശ്ചയം ഒരു ചടങ്ങായി നടത്തിയാൽ രണ്ട് വീട്ടുകാർക്കും ഉണ്ടാവുന്ന ഭീമമായ ചിലവും എല്ലാം കൂടി നോക്കിയപ്പോൾ പെണ്ണിന്റെ വീട്ടിലെ കല്യാണനിശ്ചയം വേണ്ടാന്ന് വെച്ചു. അജിയുടെ ഉപദേശം ഫ്രീ ആയി കിട്ടിയതോണ്ടും ആ ഉപദേശത്തിൽ ഒരുContinue reading “മംഗല്യം തന്തുനാനേന…”
ഭാവിവധുവിന്റെ പിറന്നാൾ
ഫെബ്രുവരി 27. കെട്ടുറപ്പിച്ചിട്ടു ആദ്യത്തെ പിറന്നാൾ അന്നാണ്. സംഭവം കളറാക്കണം. സംഭവം വൻ കോമഡിയാർന്ന് ട്ടാ. കെട്ടാൻ പോവുന്ന എല്ലാ പയ്യൻമാരെ പോലെ ഞാനും ഒരുപാടു ആലോചിച്ചു കൂട്ടി. ആദ്യത്തെ പിറന്നാൾ അല്ലേ, സമ്മാനം നല്ലത് വല്ലോം കൊടുത്തില്ലേൽ മോശല്ലേ. ഓൺലൈൻ വഴി ഒരുപാടു ഓപ്ഷൻസ് നോക്കി. ഒന്നും അങ്ങട് സെറ്റ് ആയില്ല. അങ്ങനെ ആലോചിച്ചു കളയാൻ ഒരുപാട് സമയം ഒട്ടു ഇല്ലതാനും.എന്തു ചെയ്യും ന്ന് ഒരു എത്തും പിടിയും കിട്ടാതെ ഇരിക്കുമ്പോഴാണ് നമ്മ്ടെ പോളിടെക്‌നിക് കൂട്ടുകാരു നടത്തുന്നContinue reading “ഭാവിവധുവിന്റെ പിറന്നാൾ”
പെണ്ണുകാണൽ-4
The Conclusion. തുടക്കം മുതലേ പറയുവാണെങ്കിൽ സംഭവം കളറാണ്. കുറച്ചായി എന്നെ പെണ്ണുകെട്ടിക്കാൻ വേണ്ടി വീട്ടുകാരുടെ നെട്ടോട്ടം. കുറച്ചു കുട്ട്യോളെ കാണേംണ്ടായി. പക്ഷെ ഒന്നും അങ്ങട് സെറ്റായില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് പുതുക്കാട്ടെ അളിയൻ കുറച്ചു ജാതകകുറിപ്പുകൾ കൊണ്ടൊന്നു കൊടുത്തത്. ആരാ അറിഞ്ഞേ അതിൽ നമുക്കുള്ള കുരുക്കു ഉണ്ടന്ന്. 5-8 എണ്ണം ഉണ്ടാർന്നു. അതിലൊരെണ്ണം ആണെങ്കിൽ അന്യായ പൊരുത്തം. ഏഴോ ഏഴരയോ പൊരുത്തം ഉണ്ടത്രേ. വീട്ടുകാര് കട്ട ഹാപ്പി. ഞാൻ പോലും അറിയാതെ അവര് പോയി പെണ്ണും കണ്ടു എല്ലാംContinue reading “പെണ്ണുകാണൽ-4”
പെണ്ണുകാണൽ – 3
The Tragedy. “നീ ഇനി എന്നാ നാട്ടിലേക്ക് വരണേ?”ചോദ്യം കേട്ടാൽ അറിയാം അടുത്ത പെണ്ണുകാണൽ സെറ്റാക്കിയിട്ടുള്ള വിളിയാണെന്ന്.“എന്താണാവോ കാര്യം? എവിടെയാ പെണ്ണുകാണൽ?”“തൃശ്ശൂരുള്ള കുട്ടിയാണെടാ. സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞു നിൽക്കാണ്”.‘Civil engineering is the mother engineering’ എന്നൊക്കെ പറയുമെങ്കിലും ഞങ്ങൾ റോയൽ മെക്കാനിക്കൽ പഠിച്ചവർക്ക് സിവിലുകാരെ പണ്ടേ ഇഷ്ടല്ല. എന്നാലും വീട്ടുകാര് പെൺകുട്ടിയുടെ വീട്ടിലൊക്കെ വിളിച്ചു സംസാരിച്ചതല്ലേ, ഒന്ന് പോയി കണ്ടേക്കാം.“അറിയില്ല അമ്മേ, ഇപ്പോ ഇവിടെ ഫീൽഡ് ട്രയൽസിനു വന്നേക്കാണ്, ഈ മാസം അവസാനം വരാൻ നോക്കാം,Continue reading “പെണ്ണുകാണൽ – 3”
പെണ്ണുകാണൽ – 2
The Banglore girl.. ആദ്യത്തെ പെണ്ണുകാണൽ കഴിഞ്ഞപ്പോൾ സംഭവം ഫുൾ പോസിറ്റീവ് ആയിരുന്നു. ആ സന്തോഷത്തിൽ ഞാൻ ബസ് പിടിച്ചു ചെന്നൈയ്ക്ക് പോന്നു. ഞങ്ങളുടേത് ഒരു ചെറിയ വീടാണ്. വീടിനോടു ചേർന്നുള്ള സ്ഥലവും കുറവ്. അച്ഛനും അമ്മയും ഇല്ലാത്ത 3പെങ്ങമ്മാരുടെ ഒറ്റ ആങ്ങളായ എന്റെ അച്ഛനെ കൊണ്ടു അത്രയേ പറ്റുമായിരുന്നുള്ളൂ. എന്നെയും ഏട്ടനേയും പഠിപ്പിക്കണം, ഉണ്ടായിരുന്ന കുറച്ചു സ്ഥലത്തു ചെറുതാണെങ്കിലും നല്ലൊരു വീടുണ്ടാക്കി, അച്ഛന്റെ പെങ്ങമ്മാരുടെ വീടുകളിലെ ഓരോ കാര്യങ്ങളും ഭംഗിയായി ചെയ്തു. ഇതിന്റെയൊക്കെ ഇടയിൽ അച്ഛന്Continue reading “പെണ്ണുകാണൽ – 2”
പെണ്ണുകാണൽ-1
The begining.. ഏകദേശം 25 വയസ്സായപ്പോൾ എന്നെ പിടിച്ചു പെണ്ണ് കെട്ടിക്കാത്തതിന്റെ ആവലാതി വീട്ടുകാർ കാണിച്ചു തുടങ്ങി. 25 വയസ്സിൽ പെണ്ണ് കെട്ടാൻ. എന്ത് തോന്ന്യവാസം ആണല്ലേ. ബൈക്ക് റൈഡും ട്രാവലും കാര്യങ്ങളുമൊക്കെയായി ജീവിതം ഞാനങ്ങു അറിഞ്ഞു തുടങ്ങുന്നേയുള്ളൂ. ആ എന്നോട് പെണ്ണ് കെട്ടാൻ. അല്ല വീട്ടുകാരെ പറഞ്ഞിട്ട് കാര്യമില്ല. അച്ഛൻ 24 വയസ്സിൽ കെട്ടി (അതു പിന്നെ വീട്ടിൽ വേറെ ആരും ഇല്ലാരുന്നു, ഒറ്റക്കായ അച്ഛൻ വഴിതെറ്റി പോവണ്ടാന്ന് കരുതി അമ്മായിമാർ പണി കൊടുത്തതാണ് ട്ടാ),Continue reading “പെണ്ണുകാണൽ-1”