59 ഇരട്ടി

ഇന്നലത്തെ 59 മിസ്സ്ഡ് കോളുകൾ കണ്ടൊരുപാട് ദേഷ്യപ്പെട്ടാണവൾ വിളിച്ചത്..കടുത്ത സ്വരത്തിലവൾ ചോദിച്ചു..‘നിനക്കെന്താ വട്ടാണോ?’ ‘അതെ, നീയെനിക്കിപ്പോൾ ഒരു തരം വട്ടാണ്’പതിഞ്ഞ സ്വരത്തിലവൻ പറഞ്ഞു. പിന്നെയും ഒരുപാട് പറഞ്ഞവൾ.ഇനി അവനെ വിളിക്കില്ലെന്നുപോലും..എങ്കിലുമവനുറപ്പായിരുന്നു അവൾക്കതിനാവില്ലെന്നു, അവനും.. പത്തു മിനിറ്റ് കഴിയുന്നതിനുമുന്നേ അവളുടെ മെസ്സേജ് വന്നു. ‘ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീയോ?’ ‘നിന്നെക്കാൾ 59 ഇരട്ടി’ 🥰🥰

തിരയും തീരവും

പകലിന്റെ വേഷമഴിച്ചുവെച്ച് കൈതണ്ട തലയണയിൽ തലവെച്ചു തീരത്തെ മണലിൽ കാതോർപ്പോഴാണ് ഞാൻ ഒരു സത്യം മനസ്സിലാക്കിയത്‌..പരസ്പരം ഭ്രാന്തമായി പ്രണയിക്കുന്ന രണ്ടുപേർ..രണ്ടേ രണ്ടുപേർ മാത്രമേയുള്ളൂ. തിരയും തീരവും. എപ്പോഴും തൊട്ടുരുമ്മികിന്നാരം ചൊല്ലി ഒരിക്കലും തീരാത്ത പ്രണയം… തന്റെ പ്രണയം ചൊല്ലിയ കാമുകനെ നോക്കി കുണുങ്ങിചിരിച്ചു പാദസരം കിലുക്കി ഓടിയകലുന്ന കാമുകിയാണോ ഈ തിരകൾ?? ഇവരുടെ കുഞ്ഞു സൗന്ദര്യപിണക്കങ്ങളാണോ കലങ്ങിമറഞ്ഞ തിരകൾ?? കലുഷിതമായ സർവ്വനാശിയായ തിരകൾ പ്രണയത്തിന്റെ തോൽവിയും??

ചായ

പറയുവാന്‍ ഒരുപാട് കാര്യങ്ങള്‍ ഓര്‍ത്തുവച്ചതാണു ഞാന്‍കണ്മുന്നില്‍ വന്ന നേരം പറയുവാനാകാതെ വാക്കുകള്‍ തേടിയലഞ്ഞു ഞാന്‍ഇറ്റിറ്റുവീഴുന്ന വിയര്‍പ്പുതുള്ളികളും വിറയാര്‍ന്ന ചെഞ്ചുണ്ടുകളും പറയാതെ പറയുന്നു നിന്‍ദാഹംഒന്നും പറയാതെ അപ്പോഴും വാക്കുകള്‍ തേടി ഞാന്‍ അലയവേ,വാരിപ്പുണര്‍ന്നു നീയെന്‍ അധരം നുകരവേപാതി അടഞ്ഞ ആ മിഴികളിലെ തീക്ഷ്‌ണമാം കനല്‍ അറിയുന്നു ഞാന്‍എന്തിനോ വേണ്ടി കേഴുന്നു നീയെന്‍ മുന്‍പില്‍ഒരിറ്റു സ്നേഹമാണതെന്നു ഞാന്‍ അറിഞ്ഞുസുന്ദരമാം സ്വപ്നത്തിനറുതിതന്നതു ആവി പറക്കുന്ന ചായ…

Spirit of Himalayas – 1

Honeymoon കല്യാണം തീരുമാനിച്ച കാര്യവും കല്യാണദിവസത്തെ വിശേഷങ്ങളും മുന്നേ പറഞ്ഞുവല്ലോ. അതിലും രസകരമായ കാര്യമാണ് കല്യാണത്തിന് മുന്നേയുള്ള ഹണിമൂൺ പ്ലാനിങ്. പ്രത്യേകിച്ചൊരു ഐഡിയ ഇല്ലായിരുന്നുവെങ്കിലും ഒരു വെറൈറ്റി സംഭവമാക്കണമെന്നു അതിയായ ആഗ്രഹം ഉണ്ടാർന്ന് ട്ടോ. എല്ലാരേയും പോലെ ഞാനും ഗൂഗിളിൽ ഒരുപാടു തിരഞ്ഞു. കുളു-മണാലി, ഗോവ, മാലി, സിങ്കപ്പൂർ അങ്ങനെ കുറേ പാക്കേജുകൾ കണ്ടു. പക്ഷേ ഒന്നിലും ഒരു വ്യത്യസ്തത കണ്ടില്ല. കെട്ടാൻ പോവുന്ന കൊച്ചിന്റെ കോളേജിൽ നിന്ന് എല്ലാരേയും മലേഷ്യയിലേക്ക് ടൂർ കൊണ്ടുപോയപ്പോൾ എന്തുകൊണ്ടോ ഓൾക്ക്Continue reading “Spirit of Himalayas – 1”

വീണ്ടും ഒരു തീവണ്ടി യാത്ര

“കാപ്പീ കാപ്പീ” ചീവീടിന്റെ പോലെയുള്ള ആ ശബ്ദം കേട്ടിട്ടാണ് ഉറക്കം തെളിഞ്ഞത്. സമയം അഞ്ചരയാവുന്നതേയുള്ളൂ. ഇന്നലെ രാത്രി അവളുടെ മടിയിൽ തലവെച്ച്  കിടന്നു സംസാരിച്ചു കൊണ്ടിരിക്കെ എപ്പോളോ നിദ്രാദേവൻ എന്റെ കൺപീലികളെ തഴുകി ഉറക്കുകയായിരുന്നു. ഉറങ്ങാൻ തുടങ്ങിയപ്പോൾ “ഉറങ്ങിയോടാ കണ്ണാ” അവൾ ചോദിക്കുന്നത് ദൂരെ എവിടെയോ ഒരു അരുവിയിലെ ജലപാതം തുള്ളികളിച്ചുപോവുന്നപോലെൻ കാതുകളെ കുളിരണിയിപ്പിച്ചു. ഉറങ്ങാൻ കിടന്നപ്പോൾ അവൾ മൂളിയ പാട്ടിന്റെ വരികൾ ഇപ്പോളും എന്റെ കാതിലുണ്ട്.“ഓമന തിങ്കൾ കിടാവോനല്ല കോമളത്താമര പൂവോ ….കണ്ണിനു നല്ല കണിയോ……”ചിത്രയെContinue reading “വീണ്ടും ഒരു തീവണ്ടി യാത്ര”

Design a site like this with WordPress.com
Get started