The Training – 4

ടിവിയിൽ ഏതോ ഒരു പ്രാദേശിക ചാനലിൽ (പഞ്ചാബി ഭാഷ ആണ്) വാർത്ത കാണിച്ചുകൊണ്ടിരിക്കുന്നു. വാഗാ അതിർത്തിയിൽ ബോംബ് സ്ഫോടനം ഉണ്ടായതാണെന്നും 54 പേർ സംഭവസ്ഥലത്ത്  തന്നെ മരിച്ചുവെന്നും മനസ്സിലാക്കിയെടുക്കുവാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല. സ്ഫോടനം ഉണ്ടായതും കൊല്ലപ്പെട്ടവരും പാകിസ്ഥാനിലാണെന്ന് മനസിലായെങ്കിലും എവിടെയോ ഒരു വിഷമം. അത് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരെ ഓർത്തിട്ടാണോ അതോ റിസപ്ഷനിസ്റ്റ് പറഞ്ഞ വാക്കുകൾ കേട്ടിട്ടാണോ എന്ന് എനിക്ക് തീർച്ചയില്ല. മൂന്നു ദിവസത്തേക്ക് വാഗാ അതിർത്തിയിലെ പരേഡും അങ്ങോട്ടുള്ള പ്രവേശനവും നിർത്തിവെച്ചു. ഡൽഹിയിൽ നിന്ന് അമൃതസറിൽ എത്തിയപ്പോൾContinue reading “The Training – 4”

The Training -3

പാളത്തിന് വശങ്ങളിലെ കുഞ്ഞു കുഞ്ഞു പറമ്പുകളിൽ വാരാന്ത്യം ആഘോഷിക്കുന്ന കുഞ്ഞു കുട്ടികൾ. കുടിലുകളിൽ അമ്മമാർ അത്താഴത്തിനുള്ള കോപ്പുകൂട്ടുന്നു. പിന്നെ ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് പുക വലിച്ചു തള്ളുന്നു. പതിയെ കൃഷിയിടങ്ങളെന്ന് തോന്നിക്കുന്ന പാടങ്ങൾക്ക് നടുവിലൂടെയായി തീവണ്ടി പോയ്‌കൊണ്ടിരുന്നത്. പകലിന്റെ തെളിച്ചമാർന്ന രൂപം രാത്രിയുടെ ഗൂഢതയിലേക്ക് പതിയെ ചലിച്ചു കൊണ്ടിരുന്നു. അത് വ്യക്തമാക്കികൊണ്ട് സൂര്യൻ അവന്റെ മാളത്തിലൊളിക്കാൻ തുടങ്ങിയിരുന്നു. സൂര്യനെ നോക്കികൊണ്ടിരിക്കെയാണ് സ്നാക്ക്സ് വന്നത്. അത് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു ആശയം മനസ്സിൽ വന്നത്. ഉടനെ അത് മൊബൈലിൽContinue reading “The Training -3”

Design a site like this with WordPress.com
Get started