ഒരു കൂട്ടുകറി കഥ..

വീണ്ടും കാക്കാത്തുരുത്തിയിലെ ഒരു കുട്ടിക്കാല ഓർമ്മകുറിപ്പ് ഇത് കൂട്ടുകറി ഉണ്ടാക്കിയ കഥയല്ല. കൂട്ടുകറി കഴിച്ച കഥയാണ്. കാക്കാത്തുരുത്തിക്കാരുടെ ജീവിതത്തിൽ മാറ്റിനിർത്താൻ കഴിയാത്ത മറ്റൊരു കാര്യമാണ് കുറ്റിലക്കടവ് ആശുപത്രി. മാരകമല്ലാത്ത എന്ത് അസുഖത്തിനും നമ്മുടെ കുറ്റിലക്കടവ് ആശുപത്രിയിൽ ചികിത്സയുണ്ട്. തൊണ്ണൂറുകളിലെ സിനിമയിൽ ഒക്കെ കാണുന്നതുപോലത്തെ ഒരു ടിപ്പിക്കൽ സർക്കാർ ആശുപത്രി. രാവിലെ മാത്രമാണ് ഒ.പി ഉള്ളത്. അതിനാൽ രാവിലെ നല്ല തിരക്കായിരിക്കും. ഉച്ചക്ക് ശേഷം എമർജൻസിയായി വരുന്നവരെ ചികിൽസിക്കാൻ ഒരു ഡ്യൂട്ടി ഡോക്ടർ കാണും. മൂപ്പര് മിക്കവാറും അവരുടെContinue reading “ഒരു കൂട്ടുകറി കഥ..”

ചൂരൽകഷായം..

“അച്ചൂ.. ഒരുപാടു ആവുന്നുണ്ട് നിന്റെ കുരുത്തക്കേട്..അച്ഛൻ വരുമ്പോൾ നല്ല ചൂരൽ കഷായം കിട്ടും ട്ടാ നിനക്ക് “ അമ്മയുടെ വായിൽ നിന്നു ഈ ഒരു ഡയലോഗ് കേൾക്കാത്ത ഒരു ദിവസം പോലും എന്റെ കുട്ടിക്കാലത്തു ഉണ്ടായിരുന്നിട്ടില്ല.എന്റെ മാത്രം അല്ല, എന്റെ കൂട്ടത്തിലെ എല്ലാരുടേം അവസ്ഥ ഇതൊക്കെ തന്നെ ആയിരുന്നു.. ചില ദിവസങ്ങളിൽ നേരം വെളുത്ത് പല്ല് തേക്കാൻ മടി കാണിക്കുന്നതിനു തുടങ്ങും അമ്മയുടെ വക ചൂരൽകഷായം. സ്കൂളില്ലാത്ത ദിവസങ്ങളിൽ ഞങ്ങൾ രാവിലെ ചായയും കുടിച്ചു ബോളും തെങ്ങിന്റെContinue reading “ചൂരൽകഷായം..”

ആ രാത്രി… ഞാനും അവനും..

“ഒരുപക്ഷേ കാക്കാത്തുരുത്തിക്കാർ നിങ്ങൾക്കായി ജീവൻ നൽകിയേക്കും, പക്ഷെ, ഒരു കുടം നല്ല വെള്ളം തരില്ല” കാക്കാത്തുരുത്തിയിലെ വെള്ളത്തിന്റെ പ്രശ്നം പല കാലഘട്ടത്തിലും പല ഉദ്യോഗസ്ഥരും പല രാഷ്ട്രീയക്കാരും ചർച്ച ആക്കിയിട്ടുണ്ടെന്നുള്ളത് എല്ലാവർക്കും അറിയുന്നതാണ്.അത് ഞാൻ മുന്നും ഇവിടെ പറഞ്ഞിട്ടുള്ളതാണ്. അതിലൊക്കെ ഒരു പരിധി വരെ സൊല്യൂഷൻസ് കണ്ടെത്താൻ അധികാരികൾക്കും ജനപ്രതിനിധികൾക്കും കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വളരെ നല്ലൊരു നേട്ടമാണ്. രാഷ്ട്രീയക്കാരെ ഇത്രേം സുഖിപ്പിച്ചാൽ മതിയല്ലോ അല്ലേ. എന്റെ കുട്ടിക്കാലത്തു കുടിവെള്ളം വളരെ വലിയൊരു പ്രശ്നമായിരുന്നു. സ്കൂളിന്റെ അടുത്തുള്ള പൈപ്പിൽ വെള്ളംContinue reading “ആ രാത്രി… ഞാനും അവനും..”

59 ഇരട്ടി

ഇന്നലത്തെ 59 മിസ്സ്ഡ് കോളുകൾ കണ്ടൊരുപാട് ദേഷ്യപ്പെട്ടാണവൾ വിളിച്ചത്..കടുത്ത സ്വരത്തിലവൾ ചോദിച്ചു..‘നിനക്കെന്താ വട്ടാണോ?’ ‘അതെ, നീയെനിക്കിപ്പോൾ ഒരു തരം വട്ടാണ്’പതിഞ്ഞ സ്വരത്തിലവൻ പറഞ്ഞു. പിന്നെയും ഒരുപാട് പറഞ്ഞവൾ.ഇനി അവനെ വിളിക്കില്ലെന്നുപോലും..എങ്കിലുമവനുറപ്പായിരുന്നു അവൾക്കതിനാവില്ലെന്നു, അവനും.. പത്തു മിനിറ്റ് കഴിയുന്നതിനുമുന്നേ അവളുടെ മെസ്സേജ് വന്നു. ‘ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീയോ?’ ‘നിന്നെക്കാൾ 59 ഇരട്ടി’ 🥰🥰

നാം.. നമ്മൾ.. നമ്മുടെ പ്രണയം..

ഇന്നലെയും ഒരുപാട് വഴക്കിട്ടു നമ്മൾ.ആ ദേഷ്യത്തിലും കണ്ടു കത്തിനിൽക്കും നിൻ പ്രണയം.മനം നിറഞ്ഞൊഴുകുന്ന പ്രണയം. പ്രണയം നമ്മെ സ്വാർത്ഥരാക്കുന്നു.ആരോ പറഞ്ഞതെത്ര സത്യം.ഇന്നും നീയെന്നോട് ചോദിച്ചു‘പിരിയുവാനല്ലേ നാം സ്നേഹിക്കുന്നത്?അകലുവാനല്ലേ നാം അടുക്കുന്നത്?’ ഒരു ദീർഘനിശ്വാസത്തോടെ അല്ലെന്നു പറഞ്ഞു ഞാൻ.ആണെന്നറിഞ്ഞുകൊണ്ട്..വഞ്ചനയാണെന്നറിഞ്ഞുകൊണ്ട്..എന്തോ.. അങ്ങനെ പറയുവനാണെനിക്ക് തോന്നിയത്. അതറിയാമെങ്കിലും തെല്ലൊന്നാശ്വസിച്ചു നീ.എന്നെ വിഷമിപ്പിക്കാതിരിക്കാനാവാം..സ്വയം വിഷമിക്കാതിരിക്കാനുമാവാം.. എങ്കിലും ഒന്ന് പറയട്ടെ.നിന്നിലലിഞ്ഞു ചേരാൻവെമ്പൽ കൊള്ളുന്നൊരു ഹൃദയമുണ്ടെനിക്ക്.നിനക്കായി മാത്രം തുടിക്കുന്ന ഹൃദയം…

ഒരു സബ് അർബൻ തീവണ്ടി യാത്ര..

വീണ്ടും ഒരു ഞായറാഴ്ച..എന്താണെന്നറിയില്ല, അവർ തമ്മിലുള്ള കണ്ടുമുട്ടലുകൾക്കും ഞായറാഴ്ചകൾക്കും എന്തോ ഒരു ബന്ധമുണ്ട്.അവർ തമ്മിൽ ആദ്യം കണ്ടതും ഒരു ഞായറാഴ്ച ആയിരുന്നു, അതുകഴിഞ്ഞു ഒരു റിപ്പബ്ലിക് ദിനതലേന്ന് സാന്തോം ബീച്ചിൽ വെച്ചു കണ്ടതും പിന്നീടങ്ങോട്ട് അണ്ണാനഗറിലെ ടവർ പാർക്കിലെ എണ്ണിയാലൊടുങ്ങാത്ത കൂടിക്കാഴ്ചകളും ഞായറാഴ്ചകളിൽ ആയിരുന്നു.ജയകൃഷ്ണനും ക്ലാരയും മഴയും പോലെ അവർക്കിടയിൽ ഞായറാഴ്ചകൾ എന്തോ ഒരു പ്രത്യേകത കൊണ്ടുവന്നിരുന്നു. ഫെബ്രുവരി 14. പ്രണയിതാക്കളുടെ ദിനം. മുന്നത്തെ ആമുഖം കണ്ടു അവർ പ്രണയിതാക്കളാണെന്ന് തെറ്റിദ്ധരിക്കണ്ടാ ട്ടോ. ഈ ഫെബ്രുവരി 14ഉംContinue reading “ഒരു സബ് അർബൻ തീവണ്ടി യാത്ര..”

ഓർമ്മകൾ

ആദ്യമായി കണ്ടപ്പോൾ അറിയില്ലായിരുന്നു നിന്നെ. അറിയാതിരുന്ന നേരത്ത് അറിയണമെന്നു തോന്നി. അറിഞ്ഞുതുടങ്ങിയപ്പോൾ ഇനിയുമേറെ അറിയുവാനുണ്ടെന്നു തോന്നി. അറിഞ്ഞുകഴിഞ്ഞപ്പോളടുക്കണമെന്ന് തോന്നി.അടുത്തപ്പോൾ അകലരുതെന്നും. അകലാതിരിക്കാൻ കൂടുതലടുക്കാൻ ശ്രമിച്ചു. എല്ലാം കഴിഞ്ഞു ഒറ്റക്കൊരു മൂലയിലിരുന്നു താലോലിക്കാൻ സുഖമുള്ള കുറെ ഓർമ്മകൾ. ഓർമ്മകൾ മാത്രം…

കാൽപാടുകൾ

കാൽപാടുകളോരോന്നായിതീരത്തെ മണലിനോട് പടവെട്ടി മുന്നേറുമ്പോൾഎങ്ങിനെയെന്നറിയില്ലപിന്നിലാക്കിയ കാൽപാടുകളദൃശ്യമാകുന്നുആരോ സ്വന്തമാക്കുന്നപോലെആരോ പിന്തുടരുന്നത് പോലെഏയ്‌.. അദൃശ്യസുന്ദരീ…നടന്നെത്താൻ ദൂരമിനിയുമേറെ..പിന്തുടർന്ന് തളരുമോ നീ???

സ്വപ്നം പോലൊരു യാത്ര..

അന്നൊരു ശനിയാഴ്ചയായിരുന്നു. അമ്മൂട്ടി ഗർഭിണി ആയതിൽ പിന്നെ യാത്രകൾ ഒന്നും തന്നെ ചെയ്യാറില്ലാരുന്നു. എപ്പോളും അമ്മൂട്ടിയുടെ കൂടെ തന്നെ ഇരിക്കും. അവളുടെ ഓരോ കാര്യങ്ങൾ നോക്കി കൂടുതൽ സമയം വീട്ടിൽ തന്നെയായിരുന്നു. അല്ലെങ്കിലും ഞാനല്ലാതെ വേറെ ആരാണ് അവളുടെ കാര്യങ്ങൾ നോക്കുക. വീട്ടുകാരെ വെറുപ്പിച്ചു എന്നോടുള്ള സ്നേഹത്തിലും വിശ്വാസത്തിലും അവളിറങ്ങിവന്ന അന്നുമുതൽ അവളുടെ വീട്ടുകാരോ എന്റെ വീട്ടുകാരോ ഞങ്ങളുടെ ഒരു കാര്യവും അന്വേഷിച്ചിട്ടില്ല. അവരെ അങ്ങോട്ട്‌ വിളിച്ചുനോക്കിയെങ്കിലും ഒന്ന് സംസാരിക്കാൻ പോലും ഇരു വീട്ടുകാരും കൂട്ടാക്കിയില്ല. തികച്ചുംContinue reading “സ്വപ്നം പോലൊരു യാത്ര..”

What is Happiness?

ഓരോ കാലത്തും ഓരോന്നായിരുന്നു സന്തോഷം തന്നിരുന്നത്.. വളരെ കുഞ്ഞായിരുന്നപ്പോൾ അമ്മയുടെ കൈയിൽ നിന്ന് കിട്ടിയിരുന്ന ചോറുരുളകളിൽ ആയിരുന്നു സന്തോഷം.. പറമ്പിലെ മഴവെള്ളത്തിൽ ടൈറ്റാനിക് കപ്പലുകൾ ഉണ്ടാക്കി ഒഴുക്കി വിട്ടതിൽ എന്റേതായ സന്തോഷം.. ഇത്തിരി കൂടെ വലുതായി സ്കൂളിൽ പോയി തുടങ്ങിയപ്പോൾ ലൈറ്റ് കത്തുന്ന, ചവുട്ടുമ്പോൾ മ്യൂസിക് വരുന്ന ഷൂസ് മാമൻ വാങ്ങി തന്നപ്പോൾ ആയിരുന്നു സന്തോഷം.. അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും കൂടെ അമ്പലത്തിലെ ഉത്സവത്തിന് പോയി അവിടത്തെ മഞ്ഞ ബൾബ് കത്തുന്ന കടകളിൽ നിന്ന് ഏതെങ്കിലും ഒരുContinue reading “What is Happiness?”

Design a site like this with WordPress.com
Get started