ചായ

പറയുവാന്‍ ഒരുപാട് കാര്യങ്ങള്‍ ഓര്‍ത്തുവച്ചതാണു ഞാന്‍
കണ്മുന്നില്‍ വന്ന നേരം പറയുവാനാകാതെ വാക്കുകള്‍ തേടിയലഞ്ഞു ഞാന്‍
ഇറ്റിറ്റുവീഴുന്ന വിയര്‍പ്പുതുള്ളികളും വിറയാര്‍ന്ന ചെഞ്ചുണ്ടുകളും പറയാതെ പറയുന്നു നിന്‍ദാഹം
ഒന്നും പറയാതെ അപ്പോഴും വാക്കുകള്‍ തേടി ഞാന്‍ അലയവേ,
വാരിപ്പുണര്‍ന്നു നീയെന്‍ അധരം നുകരവേ
പാതി അടഞ്ഞ ആ മിഴികളിലെ തീക്ഷ്‌ണമാം കനല്‍ അറിയുന്നു ഞാന്‍
എന്തിനോ വേണ്ടി കേഴുന്നു നീയെന്‍ മുന്‍പില്‍
ഒരിറ്റു സ്നേഹമാണതെന്നു ഞാന്‍ അറിഞ്ഞു
സുന്ദരമാം സ്വപ്നത്തിനറുതിതന്നതു ആവി പറക്കുന്ന ചായ…

Leave a comment

Design a site like this with WordPress.com
Get started