പാളത്തിന് വശങ്ങളിലെ കുഞ്ഞു കുഞ്ഞു പറമ്പുകളിൽ വാരാന്ത്യം ആഘോഷിക്കുന്ന കുഞ്ഞു കുട്ടികൾ. കുടിലുകളിൽ അമ്മമാർ അത്താഴത്തിനുള്ള കോപ്പുകൂട്ടുന്നു. പിന്നെ ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് പുക വലിച്ചു തള്ളുന്നു. പതിയെ കൃഷിയിടങ്ങളെന്ന് തോന്നിക്കുന്ന പാടങ്ങൾക്ക് നടുവിലൂടെയായി തീവണ്ടി പോയ്‌കൊണ്ടിരുന്നത്. പകലിന്റെ തെളിച്ചമാർന്ന രൂപം രാത്രിയുടെ ഗൂഢതയിലേക്ക് പതിയെ ചലിച്ചു കൊണ്ടിരുന്നു. അത് വ്യക്തമാക്കികൊണ്ട് സൂര്യൻ അവന്റെ മാളത്തിലൊളിക്കാൻ തുടങ്ങിയിരുന്നു. സൂര്യനെ നോക്കികൊണ്ടിരിക്കെയാണ് സ്നാക്ക്സ് വന്നത്. അത് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു ആശയം മനസ്സിൽ വന്നത്. ഉടനെ അത് മൊബൈലിൽ ടൈപ്പ് ചെയ്ത് സൂക്ഷിച്ചു.
മൂവന്തിയിൽ വാരി വിതറുന്ന
ചുവപ്പ് നിറം എന്താണ്?
എല്ലാം അവസാനിച്ചു എന്ന് വിളിച്ചു പറയുന്ന ചോരയുടെ ചുവപ്പാണോ?
പുത്തൻ പ്രതീക്ഷകളുടെ പൊക്കിൾകൊടി തൻ ചോര ചുവപ്പോ?
ഇന്നത്തെ പ്രതീക്ഷകൾ എല്ലാം അവസാനിക്കുകയാണ്.
പ്രതീക്ഷകളുടെ ഭാരം ഇറക്കിവെച്ച് ഇന്നിനി വിശ്രമിക്കാം.
നാളത്തെ പുലരിയെന്ന പ്രതീക്ഷക്കായി കാത്തിരിക്കാം.
കാറും കോളും മാറിനിൽക്കുന്ന തെളിഞ്ഞ മാനം പോലെ ഒരു നാളെക്കായി ഇന്നിനി വിരാമം.
അതിനിടയിൽ അത്താഴവും വന്നു. ശതാബ്ദി ട്രെയിനിൽ അങ്ങനെയാണ്, ലഘുദൂര ട്രെയിനുകൾ ആണെങ്കിലും ഫുഡിന് ഒരു കുറവുമില്ല, ഒന്നിന് പുറകെ ഒന്നായി ഇങ്ങനെ വന്നുകൊണ്ടേയിരിക്കും. അത്താഴം കഴിച്ച് ഒന്നു മയങ്ങിയപ്പോഴേക്കും ട്രെയിൻ അമൃതസറിൽ എത്തിയിരുന്നു. 19 സെൽഷ്യസ് താപനില. പനിയിൽ നിന്ന് പൂർണ്ണ മുക്തി നേടാതിരുന്ന എന്റെ ശരീരത്തിന് ആ തണുപ്പ് താങ്ങാവുന്നതിലുമധികം ആയിരുന്നു. എത്രയും വേഗം ഒരു മുറി തരപ്പെടുത്തി പുതപ്പിന്റെ മാറിലേക്ക് ആഴ്ന്നിറങ്ങുക. അതു മാത്രമായിരുന്നു അപ്പോഴത്തെ ലക്ഷ്യം. സർച്ചുവിൽ -1സെൽഷ്യസിൽ ടെന്റിൽ കിടന്നുറങ്ങിയപ്പോഴൊന്നും ഇത്രയും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഒരാഴ്ചയോളം നീണ്ടുനിന്ന പനിയുടെ ആക്രമണത്തിൽ ഞാൻ ശരിക്കും ക്ഷീണിതനായിരുന്നു. എങ്കിലും പിറ്റേദിവസത്തെ കാഴ്ചയുടെ ഉത്സവങ്ങൾ എന്റെ മനസ്സിനെ ഉത്തേജിപ്പിച്ചു.
തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ മുറി എടുത്ത് അവിടത്തെ റിസെപ്ഷനിസ്റ്റിനോട് നാളത്തെ യാത്രക്കായി ഒരു വാഹനം തരപ്പെടുത്തണമെന്ന് പറഞ്ഞു. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം എന്റെ കാതിലും നെഞ്ചിലും തുളച്ചുകയറിയത്.
ടിവിയിൽ ഏതോ ഒരു പ്രാദേശിക ചാനലിൽ (പഞ്ചാബി ഭാഷ ആണ്) വാർത്ത കാണിച്ചുകൊണ്ടിരിക്കുന്നു. ആ വാർത്ത കണ്ടു ശരിക്കും ഞങ്ങൾ ഞെട്ടി.
Saran Nita paid domain ano
LikeLike
Allallo..
LikeLike
Enit WordPress.com ellallo
LikeLike
Ithinu njanippo entha paraya..
I am actually new to blog..
LikeLike
😂🤣😂 enta name inta adiyil https://bulletlover39530713.wordpress.com/ egana alle ullath paid alleki WordPress.com ennu varum eyalk agana Alla atachodiche
LikeLike
Ohkay…. Njan ithu vare Paisa koduthittilla, ini ippo avaru chodikko nnu ariyilalatto 😊
LikeLike
🙄🙄🙄
LikeLike
Ha ha…
Btb, I read some of ur blogs. Kollatto…
LikeLiked by 1 person
Thanks 😊☺️
LikeLike
👍
LikeLiked by 1 person
Hello
LikeLiked by 1 person
Hello
LikeLike